Quantcast

എമ്മിയിൽ കൈയ്യടി നേടി ‘ദ മാർവലസ് മിസിസ് മെയ്സൽ ’, ‘ഗെയിം ഓഫ് ത്രോൺസ്’

MediaOne Logo

Web Desk

  • Published:

    18 Sep 2018 3:21 PM GMT

എമ്മിയിൽ കൈയ്യടി നേടി ‘ദ മാർവലസ് മിസിസ് മെയ്സൽ ’, ‘ഗെയിം ഓഫ് ത്രോൺസ്’
X

എഴുപതാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു അഞ്ച് പുരസ്കാരങ്ങൾ നേടി ദ മാർവലസ് മിസിസ് മെയ്സൽ ആണ് അവാർഡ് വേദിയിൽ തിളങ്ങിയത്. മികച്ച പരമ്പരക്ക് ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ഗെയിം ഓഫ് ത്രോൺസും കൈയ്യടി നേടി.

കോമഡി വിഭാഗത്തിലാണ് ദ മാർവലസ് മിസിസ് മെയ്സലിന്‍റെ നേട്ടം. മികച്ച കോമഡി പരമ്പര, തിരക്കഥ, സംവിധാനം, നടി, സഹനടി എന്നീ വിഭാഗങ്ങളിലാണ് ദ മാർവലസ് മിസിസ് മെയ്സൽ പുരസ്കാരം നേടിയത്. ഏമി ഷെർമാനും പെലാഡിനോയും മികച്ച തിരക്കഥാകൃത്തും സംവിധായകനും റേച്ചൽ ബ്രോസ് നഹാൻ മികച്ചനടിയുമായി. 1950 ലെ വീട്ടമ്മയുടെ കഥയായിരുന്നു പരമ്പര പറഞ്ഞത്.

അലക്സ് ബോസ്റ്റെയ്ൻ ആണ് സഹനടി. 2015ൽ ഏറ്റവും കൂടുതൽ എമ്മി അവാർഡുകൾ സ്വന്തമാക്കിയ ഗെയിം ഓഫ് ത്രോൺസ് ഈ വർഷം മൂന്ന് പുരസ്കാരങ്ങൾ നേടി. മികച്ച പരമ്പര, മികച്ച സഹനടൻ, വിഷ്വൽ എഫക്ട്സ് എന്നീ പുരസ്കാരങ്ങളാണ് ഗെയിം ഓഫ് ത്രോൺസിനെ തേടിയെത്തിയത്. ടിറിയൻ ലാനിസ്റ്ററിനെ അനശ്വരമാക്കായ പീറ്റർ ഡിങ്ക്ലേജ് മൂന്നാം തവണയും മികച്ച സഹനടനായി.

ദി അസാസിനേഷൻ ഓഫ് ഗ്യാനി വെർസേസ്: അമേരിക്കൻ ക്രൈം സ്റ്റോറി' മികച്ച ലിമിറ്റഡ് സീരീസ്, നടൻ, സംവിധാനം എന്നിവയ്ക്കുളള മൂന്നു പുരസ്കാരങ്ങൾ നേടി. ലൊസാഞ്ചൽസിലെ മൈക്രോസോഫ്റ്റ് തീയറ്ററിലായിരുന്നു പുരസ്കാരദാന ചടങ്ങുകൾ നടന്നത്.

TAGS :

Next Story