Quantcast

ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂവിന് രണ്ടാം ഭാഗം വരുന്നു; നവംബറിൽ റിലീസ്

MediaOne Logo

Web Desk

  • Published:

    18 Sep 2018 5:12 PM GMT

ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂവിന് രണ്ടാം ഭാഗം വരുന്നു; നവംബറിൽ റിലീസ്
X

വൻ വിജയം നേടിയ ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂവിന് രണ്ടാം ഭാഗം വരുന്നു. ദ ഗേൾ ഇൻ ദ സ്പൈഡേഴ്സ് വെബ് എന്ന് പേരിട്ട സിനിമ ഫെഡെ അൽവരെസ് ആണ് സംവിധാനം ചെയ്തത്. നവംബറിൽ സിനിമ റിലീസ് ചെയ്യും. കെട്ടിലും മട്ടിലും പുതുമയുമായുള്ളതാണ് രണ്ടാം ഭാഗമായ ദ ഗേൾ ഇൻ ദ സ്പൈഡേഴ്സ് വെബ്. ക്രൈം നോവൽ ശ്രേണിയായ മില്ലേനിയത്തിന്‍റെ നാലാം നോവലിന്‍റെ ദൃശ്യവിഷ്കാരമാണിത്. സിനിമയിലെ കേന്ദ്രകഥാപാത്രമായ ലിസ്ബത്ത് സലന്‍ഡർ ആയി ക്ലെയ്റി ഫോയ് അഭിനയിക്കുന്നു. കംപ്യൂട്ടർ ഹാക്കറുടെ വേഷമാണ് ക്ലെയ്റി ഫോയ്ക്ക്.

ഡാനിയൽ ക്രെയ്ഗ് അടക്കം ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളൊന്നും രണ്ടാം ഭാഗത്തിൽ ഇല്ല എന്നതാണ് പ്രധാനസവിശേഷത. സ്‌വെറിർ ഗുഡ്നേസൻ ആണ് മറ്റൊരു പ്രധാനകഥാപാത്രമാകുന്നത്. മാധ്യമപ്രവർത്തകന്‍റെ വേഷമാണ് ഗുഡ്നേസന്. ലകെയ്ത്ത് സ്റ്റാൻഫീൽഡ്, സിൽവിയ ഹോയെക്സ്, സ്റ്റീഫൻ മർച്ചന്‍റ് തുടങ്ങിയവരും സിനിമയിലുണ്ട്. 2016ൽ പുറത്തിറങ്ങിയ ഡോണ്ട് ബ്രീത്ത് സംവിധാനം ചെയ്ത ഫെഡെ അൽവരെസ് ആണ് സംവിധായകൻ. നവംബർ 9ന് ദ ഗേൾ ഇൻ ദ സ്പൈഡേഴ്സ് വെബ് തീയറ്ററുകളിലെത്തും. നവംബർ 23നാകും ഇന്ത്യയിലെ റിലീസ്.

TAGS :

Next Story