Quantcast

വരത്തന്‍ നാളെയെത്തും; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്

ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    19 Sep 2018 4:41 AM

വരത്തന്‍ നാളെയെത്തും; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്
X

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്‍മാരാകുന്ന വരത്തന്‍ സെപ്റ്റംബര്‍ 20ന് തിയറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും ട്രയിലറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയായി ഐശ്വര്യയും എത്തുന്നു. ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമല്‍ നീരദാണ് സംവിധാനം. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ये भी पà¥�ें- മാസ് ലുക്കില്‍ ഫഹദ്; വരത്തന്‍റെ ടീസറെത്തി 

TAGS :

Next Story