ലവ്‍യാത്രി; സല്‍മാന്‍ ഖാനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍
നവരാത്രി ആഘോഷത്തെ കളിയാക്കുന്നുവെന്ന് കാണിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഒഹ്ജയാണ് പരാതി നല്‍കിയത്.
ലവ്‍യാത്രി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ സല്‍മാന്‍ ഖാനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ലവ്‍രാത്രിയുടെ പേര് ലവ്‍യാത്രി എന്നാക്കി മാറ്റിയതിന് പിന്നാലെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിഹാര്‍ സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശൈലേന്ദ്ര റായിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നവരാത്രി ആഘോഷത്തെ കളിയാക്കുന്നുവെന്ന് കാണിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഒഹ്ജയാണ് പരാതി നല്‍കിയത്.
ലവ് രാത്രി’യെന്ന ടൈറ്റിൽ ഹിന്ദു സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ശിവസേനയാണ് ചിത്രത്തിനെതിരെ ആദ്യം രംഗത്തുവന്നത്. ടൈറ്റിൽ മാറ്റാൻ നിർമ്മാതാക്കൾ തയ്യാറായില്ലെങ്കിൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് ശിവസേന താക്കീത് നൽകിയിരുന്നു.
തുടർന്ന്, ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സനാതൻ ഫൗണ്ടേഷൻ ആണ്, ചിത്രത്തിന്റെ പേരിലും ചില സീനുകളിലും മാറ്റം വരുത്താൻ നിർമാതാക്കൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. പേരു മാറ്റാൻ തയ്യാറാകാത്ത പക്ഷം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന് നിരോധനം ഏർപ്പെടുത്തണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
കോടതി ഇടപെട്ടതോടെ സിനിമയുടെ പേര് ‘ലവ് യാത്രി’ എന്നു മാറ്റാൻ നിർമാതാക്കൾ തയ്യാറാവുകയും പുതിയ പേര് സൽമാൻ ഖാൻ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സൽമാന്റെ സഹോദരി ഭർത്താവായ ആയുഷ് ശർമ, പുതുമുഖ നായിക വറീന ഹുസൈൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖസംവിധായകന്‍ അഭിരാജ് മിനാവാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ये à¤à¥€ पà¥�ें- മതവികാരം വ്രണപ്പെട്ടുവെന്ന് വിമർശനം; ‘ലവ് രാത്രി’ ഇനി ‘ലവ് യാത്രി’
ये à¤à¥€ पà¥�ें- ‘ലവ്‍രാത്രി’ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു; സല്‍മാന്‍ ഖാനെതിരെ കേസ്
Adjust Story Font
16