Quantcast

ഈ ഈണം എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ?

ഈ മനോഹര ഗാനത്തിന് ഈണമിട്ടത് കൈലാസ് മേനോനായിരുന്നു. പാടിയതാകട്ടെ പ്രിയഗായകരായ ശ്രേയാ ഘോഷാലും ഹരിനാരായണനും

MediaOne Logo

Web Desk

  • Published:

    24 Sep 2018 5:21 AM

ഈ ഈണം എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ?
X

തീവണ്ടി പോലെ ഹിറ്റായിരുന്നു അതിലെ ഗാനങ്ങളും ...പ്രത്യേകിച്ച് ജീവാംശമായി എന്നു തുടങ്ങുന്ന പാട്ട്. യു ട്യൂബില്‍ മാത്രമല്ല സംഗീതാസ്വാദകരുടെ ഹൃദയങ്ങളിലും ട്രന്‍ഡിംഗായി ഈ പാട്ട്. ഈ മനോഹര ഗാനത്തിന് ഈണമിട്ടത് കൈലാസ് മേനോനായിരുന്നു. പാടിയതാകട്ടെ പ്രിയഗായകരായ ശ്രേയാ ഘോഷാലും ഹരിനാരായണനും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷം മുന്‍പാണ് ജീവാംശമായി എന്ന ഈണം തന്റെ മനസിലേക്ക് വരുന്നതെന്ന് കൈലാസ് മേനോന്‍ പറയുന്നു. അന്ന് ലുലുവിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് ഉപയോഗിച്ചത്. അന്ന് അത് ചെയ്യുമ്പോൾ എന്നെങ്കിലും ഒരു സിനിമയിൽ ഒരു പാട്ടായി ഈ ട്യൂൺ അവതരിപ്പിക്കണം എന്ന് വിചാരിച്ചിരുന്നതായും കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ये भी पà¥�ें- യു ട്യൂബില്‍ ഒന്നരക്കോടി കാഴ്ചക്കാരുമായി തീവണ്ടിയിലെ ജീവാംശമായി ഗാനം

ये भी पà¥�ें- ഇതാണ് അവള്‍...ജീവാംശമായി എന്ന പാട്ടിനെ നെഞ്ചിലേറ്റിയ തമിഴ് പെണ്‍കൊടി

TAGS :

Next Story