ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിയുടെ മരണകാരണം ചിത്രീകരിച്ചിരിക്കുന്നത് തന്റെ മാത്രം വ്യാഖ്യാനമായി കണക്കാക്കണമെന്ന് വിനയന്‍
ബയോപിക് എന്നു പറയുന്നില്ലെങ്കിൽ കൂടി ഇതു നമ്മുടെ പ്രിയങ്കരനായ കലാഭവൻ മണിയുടെ കഥ തന്നെയാണ്
അന്തരിച്ച പ്രിയനടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ഇന്ന് തിയറ്ററുകളിലെത്തുകയാണ്. രാജാമണിയാണ് മണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. മണിയുടെ കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മണിയുടെ അകാല വേർപാടിനെപ്പറ്റി പല ദുരൂഹതകളും സി.ബി.ഐ അന്വേഷണവും ഒക്കെ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ മരണകാരണം ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് തികച്ചും തന്റെ വ്യാഖ്യാനമായി മാത്രം കണക്കാക്കണമെന്ന് വിനയന്‍ അഭ്യര്‍ത്ഥിച്ചു. മണിയുമായി ബന്ധപ്പെട്ട് ഉണ്ടായ പല വിവാദങ്ങളും സിനിമയില്‍ വിനയന്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ഈയിടെ പുറത്തു വന്ന രംഗങ്ങള്‍ സൂചിപ്പിക്കുന്നത്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
അങ്ങനെ രണ്ടര വർഷത്തെ തയ്യാറെടുപ്പുകൾക്കു ശേഷം "ചാലക്കുടിക്കാരൻ ചങ്ങാതി" ഇന്ന് തിയറ്ററുകളിൽ എത്തുന്നു.. കൂടുതലൊന്നും ഈ അവസരത്തിൽ എഴുതുന്നില്ല.. പ്രിയ സുഹൃത്തുക്കൾ എല്ലാം ചിത്രം കാണണം അഭിപ്രായം അറിയിക്കണം..
ബയോപിക് എന്നു പറയുന്നില്ലെങ്കിൽ കൂടി ഇതു നമ്മുടെ പ്രിയങ്കരനായ കലാഭവൻ മണിയുടെ കഥ തന്നെയാണ് .. മണിയുടെ അകാല വേർപാടിനെപ്പറ്റി പല ദുരൂഹതകളും സി.ബി.ഐ അന്വേഷണവും ഒക്കെ നിലനിൽക്കുന്നതിനാൽ ആ മനുഷ്യസ്നേഹിയുടെ മരണകാരണം ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് തികച്ചും..എന്റെ വ്യാഖ്യാനമായി മാത്രം കണക്കാക്കുക.. ആശംസകളോടെ..
സ്നേഹപൂർവ്വം വിനയൻ
അങ്ങനെ രണ്ടര വർഷത്തെ തയ്യാറെടുപ്പുകൾക്കു ശേഷം "ചാലക്കുടിക്കാരൻ ചങ്ങാതി" നാളെ തീയറ്ററുകളിൽ എത്തുന്നു.. കുടുതലൊന്നും ഇൗ...
Posted by Vinayan Tg on Thursday, September 27, 2018
ये à¤à¥€ पà¥�ें- മണിച്ചേട്ടനെ സ്നേഹിക്കുന്നവര്‍ക്കായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെത്തുന്നു; ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്
ये à¤à¥€ पà¥�ें- മണിയുടെ ജീവിതകഥ പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ ആദ്യ ഗാനമെത്തി
Adjust Story Font
16