എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ പഠന കാലം; ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ്
ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ അഭിമാനമായാണ് ഞാൻ കരുതുന്നത്.
നായകന്‍ മോഹന്‍ലാല്‍,സംവിധാനം പൃഥ്വിരാജ്, തിരക്കഥ മുരളി ഗോപി...ലൂസിഫറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കുന്നത് ഇവരൊക്കെയാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ലൂസിഫറിനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമാണ്.
സംവിധാനം അത്ര എളുപ്പമുള്ള കാര്യമല്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ പഠനകാലമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം ലൂസിഫറിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ചത്.
''ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന് ഇനി ഒരാഴ്ച കൂടിയുണ്ട് . ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ അഭിമാനമായാണ് ഞാൻ കരുതുന്നത്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രയിലര്‍ ഉടന്‍ പുറത്തിറങ്ങും. തീര്‍ച്ചയായും നിങ്ങള്‍ക്ക് പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ സിനിമാനുഭവമായിരിക്കും ലൂസിഫര്‍'' പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.
A week more to the next schedule of L. It’s been an absolute privilege to have legends in frame and direct them, and...
Posted by Prithviraj Sukumaran on Thursday, September 27, 2018
വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. വിവേക് ഒബ്റോയി ആണ് ചിത്രത്തിലെ വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മംമ്താ മോഹന്‍ദാസ്, ബാല, മുരളി ഗോപി, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, നന്ദു, സായ് കുമാര്‍, സാനിയ അയ്യപ്പന്‍, ബാബുരാജ്, ജോയ് മാത്യു, ശിവജി ഗുരുവായൂര്‍, ബൈജു, സംവിധായകന്‍ ഫാസില്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ക്യാമറ സുജിത് വാസുദേവ്, സംഗീതം ദീപക് ദേവ്.
ये à¤à¥€ पà¥�ें- മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍; ഫസ്റ്റ് ലുക്ക് പുറത്ത്
ये à¤à¥€ पà¥�ें- പൃഥ്വിരാജിന്‍റെ ലൂസിഫര്‍; ചിത്രീകരണം 18ന് തുടങ്ങും
ये à¤à¥€ पà¥�ें- പൃഥ്വിരാജ് സംവിധാനം, മോഹന്‍ലാല്‍ നായകന്‍; ലൂസിഫര്‍ വരുന്നു
Adjust Story Font
16