ദേ..മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമിലും
നിലവിൽ മഞ്ജുവിന്റെ പേരിൽ നിരവധി ഫേക്ക് അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഉള്ള സാഹചര്യത്തിലാണ് പുതിയ അക്കൗണ്ട് തുറക്കുന്ന വാർത്ത മഞ്ജു തന്നെ പങ്കുവെച്ചത്

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ മഞ്ജു സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും അക്കൌണ്ട് തുടങ്ങിയിരിക്കുകയാണ് മഞ്ജു. താരം തന്നെയാണ് ഇൻസ്റ്റയിൽ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ചതും.
ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഇൻസ്റ്റാഗ്രാമിൽ സജീവമാണ്.നിലവിൽ മഞ്ജുവിന്റെ പേരിൽ നിരവധി ഫേക്ക് അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഉള്ള സാഹചര്യത്തിലാണ് പുതിയ അക്കൗണ്ട് തുറക്കുന്ന വാർത്ത മഞ്ജു തന്നെ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ഒടിയന്‍,ലൂസിഫര്‍, സന്തോഷ് ശിവന്റെ ചിത്രം എന്നിവയാണ് മഞ്ജുവിന്റെ പുതിയ പ്രോജക്ടുകള്‍.
Next Story
Adjust Story Font
16