‘ഇപ്പോഴും ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിക്കുന്ന മനുഷ്യൻ’; രജനിയെ ക്കുറിച്ച് മണികണ്ഠൻ
രജനികാന്തിനെ കണ്ട അനുഭവം പങ്ക് വെച്ച് നടൻ മണികണ്ഠൻ ആചാരി. കാർത്തിക്ക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുമ്പോൾ രജനികാന്തിനെ കണ്ട് പരിചയപ്പെട്ട അനുഭവമാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്. രജനികാന്താണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. മണികണ്ഠൻ ആചാരി ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.
മണികണ്ഠൻ ഫേസ്ബുക്കിൽ എഴുതുന്നു
സൺ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സർന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു, അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രജനിസാർന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു. രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി
Adjust Story Font
16