Quantcast

വിസ്മയം തീർത്ത മാന്ത്രിക വിരലുകളെന്ന് മോഹന്‍ലാല്‍, ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല; മഞ്ജു വാര്യര്‍

ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. 

MediaOne Logo

Web Desk

  • Published:

    2 Oct 2018 6:59 AM

വിസ്മയം തീർത്ത മാന്ത്രിക വിരലുകളെന്ന് മോഹന്‍ലാല്‍, ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല; മഞ്ജു വാര്യര്‍
X

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങുകയാണ് സിനിമാലോകവും. ഒരു സംഗീതസംവിധായകന്‍ എന്നതിലുപരി ബാലു അവര്‍ക്കൊക്കെ അടുത്ത സുഹൃത്തായിരുന്നില്ല. ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല ആ വിട പറച്ചില്‍. തങ്ങളുടെ പ്രിയ കൂട്ടുകാരന്റെ ഓര്‍മകളിലാണ് അവര്‍. ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ലെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...

വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ.... ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം കിരീടത്തിലെ കണ്ണീര്‍പൂവിന്റെ ഗാനം ബാലഭാസ്കര്‍ വയലിനില്‍ വായിച്ച വീഡിയോയും ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Devastated and heartbroken hearing about Balabhaskar and daughter Tejaswini. Praying that god give the rest of the family the strength to cope with this tragic loss. Cannot get this news out of my head 😞

Posted by Dulquer Salmaan on Monday, October 1, 2018

സംഗീതലോകത്തിന് ഒരു പ്രതിഭയെ നഷ്ടപ്പെട്ടതായി ഗായിക സുജാത മോഹന്‍ കുറിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പാട് അതിജീവിക്കാനുള്ള ശക്തി ദൈവം ലക്ഷ്മിക്ക് നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും സുജാത കുറിച്ചു.

പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്? ഇങ്ങിനെ പറ്റിക്കാമോടാ ഞങ്ങളെ എന്നായിരുന്നു ഗായകനും ബാലുവിന്റെ അടുത്ത സുഹൃത്തുമായ വിധു പ്രതാപ് കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു.

TAGS :

Next Story