Quantcast

പേടിപ്പിക്കുന്നു ഈ കൊ.തി; സിനിമയെ വെല്ലുന്ന സസ്പെന്‍സുമായി ഒരു ഹ്രസ്വചിത്രം

കൊച്ചി തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള കെട്ടുകഥകളുടെ പശ്ചാത്തലത്തിലാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    3 Oct 2018 4:31 AM GMT

പേടിപ്പിക്കുന്നു ഈ കൊ.തി; സിനിമയെ വെല്ലുന്ന സസ്പെന്‍സുമായി ഒരു ഹ്രസ്വചിത്രം
X

വ്യത്യസ്തമായ പ്രമേയം കൊണ്ട് ശ്രദ്ധ നേടുകയാണ് ‘കൊ.തി’ അഥവാ കൊച്ചി തിരുവിതാംകൂര്‍ ചതിക്കഥ എന്ന ഹ്രസ്വചിത്രം. ഒരു നിധി വേട്ടയാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി നാട്ടുരാജ്യങ്ങളുടെ ചരിത്ര പശ്ചാത്തലത്തിലാണ് ഈ നിധിവേട്ട. ഒരു ഹൊറര്‍ ത്രില്ലറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊച്ചി തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള കെട്ടുകഥകളുടെ പശ്ചാത്തലത്തിലാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു എന്ന യുവാവും കഥയില്‍ നിറഞ്ഞുനില്‍ക്കുന്നു. കൊച്ചി തിരുവിതാംകൂര്‍ അതിര്‍ത്തികളോടു ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളില്‍ വച്ചായിരുന്നു കൊ.തിയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്.

എഴുത്തുകാനായ പി.വി.എന്‍ നമ്പൂതിരിപ്പാട് ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു സുകുമാരന്‍, അരുണ്‍ ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. നിഖില്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധാനം. രചനയും നിഖില്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ये भी पà¥�ें- സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വ്യത്യസ്തമായൊരു ഹ്രസ്വചിത്രം

ये भी पà¥�ें- മാ...വാക്കുകള്‍ക്കതീതമാണ് ഈ ഹ്രസ്വചിത്രം

ये भी पà¥�ें- കുട്ടികള്‍ ലൈംഗികാതിക്രമം നേരിടേണ്ടതെങ്ങനെ? ജൂഡ് ആന്‍റണി - നിവിന്‍ പോളി ഹ്രസ്വചിത്രം കാണാം

TAGS :

Next Story