മിസെെല്‍മാന്റെ ജീവിതകഥ പറയുന്ന സീരീസുമായി നാഷണല്‍ ജ്യോഗ്രഫി ചാനല്‍
ഒക്ടോബർ എട്ട് മുതൽ കലാമിന്റെ ജീവിതത്തിലെ അപൂർവ ഭാഗങ്ങൾ ഉൾപ്പെടുത്തി സീരീസിന്റെ ആദ്യ ഘട്ട എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു തുടങ്ങും
മുൻ രാഷ്ട്രപതിയും, ഇന്ത്യയുടെ മിസെെൽ സാങ്കേതികവിദ്യടെ പിതാവുമായ എ.പി.ജെ അബ്ദുൾ കലാമിന്റെ ജീവിതം മെഗാ സീരിയലാവുന്നു. കലാമിന്റെ 87-ാം ജന്മദിനമായ ഒക്ടോബർ 15നാണ് ജീവിതകഥ സീരീസായി മിനിസ്ക്രീനിൽ എത്തുന്നത്. നാഷണൽ ജ്യോഗ്രഫി ചാനലാണ് സീരീസ് സംപ്രേഷണം ചെയ്യുന്നത്.
നാഷണൽ ജ്യോഗ്രഫിക്ക് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘മെഗാ എെക്കൺ സീരീസി’ന്റെ ഭാഗമായാണ് കലാമിന്റെ ജീവിതകഥ ചിത്രീകരിക്കുന്നത്.
ഇന്ത്യ കണ്ട മികച്ച ദാർശനികനും, സാങ്കേതിക വിദഗ്ദനും, പ്രഥമപുരുഷനുമായിരുന്ന കലാമിന്റെ ജീവിതവും, അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ നേരട്ട പരാജയങ്ങളും, അതിനെ മറികടന്ന വിധവും, ഒടുവിൽ ലോകമറിയുന്ന ശാസ്ത്രജ്ഞനായുള്ള അദ്ദേഹത്തിന്റെ വളർച്ചയും എല്ലാം സീരീസിന്റെ ഭാഗമായുണ്ടാവുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ഒക്ടോബർ എട്ട് മുതൽ കലാമിന്റെ ജീവിതത്തിലെ അപൂർവ ഭാഗങ്ങൾ ഉൾപ്പെടുത്തി സീരീസിന്റെ ആദ്യ ഘട്ട എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Adjust Story Font
16