ദിലീപിനെതിരെ അച്ചടക്ക നടപടി; എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമെടുക്കാനാകില്ലെന്ന് അമ്മ
പത്മപ്രിയ ,രേവതി ,പാർവ്വതി എന്നിവർ നൽകിയ കത്തിൻമേൽ തീരുമാനമെടുക്കേണ്ടത് ജനറൽ ബോഡി ആണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.
ദിലീപിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമെടുക്കാനാകില്ലെന്ന് താരസംഘടനയായ അമ്മ. പത്മപ്രിയ ,രേവതി ,പാർവ്വതി എന്നിവർ നൽകിയ കത്തിൻമേൽ തീരുമാനമെടുക്കേണ്ടത് ജനറൽ ബോഡി ആണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇക്കാര്യം രേഖാ മൂലം പരാതി ഉന്നയിച്ച നടിമാരെ അറിയിക്കാൻ ഇന്ന് ചേർന്ന എക്സിക്യൂട്ടീവിൽ തീരുമാനമായി.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാർവതി, രേവതി, പദ്മപ്രിയ എന്നീ നടിമാരാണ് അമ്മയ്ക്ക് കത്ത് നൽകിയിരുന്നത്.അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ ദിലീപിനെതിരെ നടപടി വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം അയച്ച കത്തിലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി സംബന്ധിച്ച് എക്സിക്യൂട്ടീവിന് തീരുമാനം എടുക്കാൻ ആകില്ലെന്നാണ് അമ്മയുടെ നിലപാട്. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ജനറൽ ബോഡി ആണ്.
ഇക്കാര്യത്തിൽ എക്സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് നിയമോപദേശം ലഭിച്ചെന്നും മോഹൻലാൽ വ്യക്തമാക്കി. ജനറൽ ബോഡി എപ്പോള്‍ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ജനറൽ ബോഡി ഉടൻ ചേരുന്ന തരത്തിൽ സംഘടനയുടെ ഭരണഘടന തിരുത്തുന്നത് ആലോചനയിൽ സംഘടനയുടെ ആലോചനയിൽ ഇല്ല. പുതിയ സാഹചര്യത്തിൽ ദിലീപിനെതിരായ അച്ചടക്ക നടപടിയിൽ തീരുമാനം അനന്തമായി നീളാന്‍ സാധ്യത. ഇനി പരാതി ഉന്നയിച്ച നടിമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Adjust Story Font
16