കൊച്ച് കടവിലെ മത്ത് പിടിപ്പിക്കുന്ന കഥയുമായി സണ്ണി വെയ്‌നിന്റെ ‘ഫ്രഞ്ച് വിപ്ലവം’; ട്രെയിലർ കാണാം
സണ്ണി വെയ്ൻ നായകനായ ഫ്രഞ്ച് വിപ്രവത്തിന്‍റെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി. ചാരായ നിരോധനത്തെ തുടർന്ന് ഒരു ഗ്രാമത്തിലുണ്ടായ സംഭവങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് സിനിമയിലൂടെ. നവാഗതനായ മജു ആണ് ഫ്രഞ്ച് വിപ്ലവത്തിന്‍റെ സംവിധായകൻ.
1996ന്‍റെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് വിപ്ലവത്തിന്‍റെ കഥ നടക്കുന്നത്. ഏപ്രിൽ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെ കഥ ആരംഭിക്കുന്നു. കൊച്ചുകടവ് എന്ന ഗ്രാമത്തിൽ അതിന് ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഫ്രഞ്ച് വിപ്ലവത്തിൽ. ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. ലാലും പ്രധാനവേഷത്തിലുണ്ട്. അബ്കാരിയുടെ വേഷമാണ് ലാലിന്.
ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. ലാലിന്‍റെ ഭാര്യാവേഷത്തിൽ ഉണ്ണി മായയും അഭിനയിക്കുന്നു. ചെമ്പൻ വിനോദ്,കലിംഗ ശശി, വിഷ്ണു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നവാഗതനായ മജു ആണ് സംവിധായകൻ. ഷജീർ ജലീൽ, ഷജീർ ഷാ, അൻവർ അലി എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നു. മജുവും ആർ ജയകുമാർ ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയത്. പാപ്പിനു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളൈ ആണ് സംഗീതസംവിധായകൻ.
Adjust Story Font
16