എന്നെ വിധിക്കാന്‍ ആരാണ് അവര്‍ക്ക് അവകാശം കൊടുത്തത്; സോനം കപൂറിനെതിരെ ആഞ്ഞടിച്ച് കങ്കണ
ഞാനൊരിക്കലും എന്റെ പിതാവിന്റെ പേരില്‍ അറിയപ്പെടുന്ന ആളല്ല. ഒരു ദശകത്തോളം കഠിനപ്രയ്തനം ചെയ്താണ് ഇന്ന് കാണുന്ന സ്ഥാനവും അംഗീകാരവും ഞാന്‍ നേടിയെടുത്തത്.
ക്വീന്‍ സംവിധായകന്‍ വികാസ് ബാഹ്‍ലെതിരെയുള്ള നടി കങ്കണ റണൌട്ടിന്റെ വെളിപ്പെടുത്തല്‍ ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ വികാസ് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്നുവെന്നും സംവിധായകന്റെ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടിവന്നുവെന്നുമായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. ബോളിവുഡിലെ മറ്റൊരു താരമായ തനുശ്രീയുടെ വെളിപ്പെടുത്തലിന്റെ ചൂടാറും മുന്‍പേ ആയിരുന്നു ദേശീയ പുരസ്കാര ജേതാവ് കൂടിയായ തുറന്നുപറച്ചില്‍.
എന്നാല്‍ കങ്കണയുടെ ഈ തുറന്നുപറച്ചില്‍ നടി സോനം കപൂറിന് അത്ര പിടിച്ചില്ല. കങ്കണ, കങ്കണ റണൌട്ട് ആയിട്ടാണ് ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്. അവള്‍ ഒരു പാട് കാര്യങ്ങള്‍ പറയുന്നു. അതെല്ലാം ഗൌരവമായി എടുക്കാന്‍ പ്രയാസമാണ്. അവളെന്താണോ വിശ്വസിക്കുന്നത്, അതാണ് അവള്‍ പറയുന്നത്. എന്തായാലും ആ സ്വഭാവത്തെ ഞാനിഷ്ടപ്പെടുന്നു. ബംഗളൂരുവില്‍ നടന്ന 'വോഗ് വീ ദ വിമന്‍' സമ്മിറ്റിലാണ് സോനം കങ്കണക്കെതിരെ പറഞ്ഞത്.
എന്നാല്‍ തന്നെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നല്ലേ സോനം പറഞ്ഞതിന് അര്‍ത്ഥമെന്ന് പിങ്ക്‍വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു. എനിക്കുണ്ടായ അനുഭവങ്ങളാണ് ഞാന്‍ തുറന്നു പറഞ്ഞത്. എന്നെ വിധിക്കാന്‍ സോനത്തിന് ആരാണ് അവകാശം കൊടുത്തത്. ആരെയൊക്കെ വിശ്വസിക്കണം, വിശ്വസിക്കണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം സോനത്തിനുണ്ട്. പക്ഷേ എന്റെ വാദങ്ങളെ സംശയത്തോടെ കാണേണ്ട കാര്യമെന്താണ്. ഞാനൊരിക്കലും എന്റെ പിതാവിന്റെ പേരില്‍ അറിയപ്പെടുന്ന ആളല്ല. ഒരു ദശകത്തോളം കഠിനപ്രയ്തനം ചെയ്താണ് ഇന്ന് കാണുന്ന സ്ഥാനവും അംഗീകാരവും ഞാന്‍ നേടിയെടുത്തത്....കങ്കണ പറഞ്ഞു.
ये à¤à¥€ पà¥�ें- “അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ബലംപ്രയോഗിക്കേണ്ടിവന്നു”; ക്വീന്‍ സംവിധായകനെതിരെ കങ്കണ
ये à¤à¥€ पà¥�ें- ഇരവാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടില്ല, കഠിനാധ്വാനിയാണ് താന്‍: കങ്കണ
ये à¤à¥€ पà¥�ें- മനോരോഗിയെന്നോ വേശ്യയെന്നോ വിളിച്ചോളൂ, വിജയമാണ് മറുപടി: കങ്കണ
Adjust Story Font
16