Quantcast

എന്തുകൊണ്ട് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചില്ല? സിനിമാ സംഘടനകള്‍ക്കെതിരെ തുറന്നടിച്ച് അഞ്ജലി മേനോന്‍  

മീ ടൂ ക്യാമ്പയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിന് നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് മുംബൈ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അഞ്ജലി മേനോന്‍

MediaOne Logo

Web Desk

  • Published:

    12 Oct 2018 3:58 AM GMT

എന്തുകൊണ്ട് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചില്ല? സിനിമാ സംഘടനകള്‍ക്കെതിരെ തുറന്നടിച്ച് അഞ്ജലി മേനോന്‍  
X

നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോന്‍. പീഡനത്തിനിരയായ നടിയെ സിനിമാ സംഘടനകള്‍ തുണച്ചില്ല. മീ ടൂ ക്യാമ്പയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഞ്ജലി മേനോന്‍ ബ്ലോഗില്‍ കുറിച്ചു.

ടേക്കിങ് എ സ്റ്റാന്‍ഡ് എന്ന തലക്കെട്ടോടെ ബ്ലോഗിലൂടെയാണ് അഞ്ജലി മേനോന്‍ മലയാള സിനിമാ സംഘടനകളുടെ എങ്ങുംതൊടാത്ത നിലപാടിനെതിരെ തുറന്നടിച്ചത്. ചലച്ചിത്ര രംഗത്ത് 15 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന നടിക്ക് ദുരനുഭവമുണ്ടായപ്പോള്‍ ആവശ്യമായ പിന്തുണ മലയാളത്തിലെ ഒരു സിനിമാ സംഘടനയും നല്‍കിയില്ല. രാജ്യാന്തര തലത്തില്‍ പോലും അഭിന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ എഴുത്തുകാരും അഭിനേതാക്കളും എല്ലാം ഇവിടെയുണ്ട്. എന്നിട്ടും ഇരകളെ പിന്തുണക്കുന്നില്ല. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്ന കാര്യമാണിതെന്ന് അഞ്ജലി വ്യക്തമാക്കി.

മീ ടൂ ക്യാമ്പയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിന് നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് മുംബൈ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അഞ്ജലി മേനോന്‍ ബ്ലോഗില്‍ കുറിച്ചു.

TAGS :

Next Story