മോശക്കാര്‍ ആരും സിനിമയില്‍ വേണ്ട; ലെെംഗികാതിക്രമങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ബോളിവുഡ് സംവിധായികമാര്‍
മോശപ്പെട്ട ആളുകളുടെ കൂടെ സിനിമയില്‍ സഹകരിക്കില്ല. സുരക്ഷിതമായ തൊഴിലിടം എല്ലാവര്‍ക്കും ഉറപ്പാക്കണം.
സിനിമ ഉൾപ്പടെയുള്ള തൊഴിലിടങ്ങളിലെ ലെെംഗികാതിക്രമങ്ങൾ വെളിച്ചത്ത് കൊണ്ടു വന്ന ‘മീ ടു’ മൂവ്മെന്റിന് പിന്തുണയുമായി ബോളിവുഡ് സംവിധായികമാർ. നടൻമാരിൽ നിന്നും സംവിധായകരിൽ നിന്നുമുൾപ്പടെ നേരിടേണ്ടി വന്ന മോശം പെരുമാറ്റം പുറത്തു പറയാൻ ധെെര്യം കാണിച്ച യുവതികൾക്ക് എെക്യദാർഢ്യപ്പെട്ട് പത്തോളം സംവിധായകരാണ് രംഗത്ത് വന്നത്. എല്ലാവരും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിലാണ് താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മോശം ആളുകളുടെ കൂടെ ഇനി സിനിമകളിൽ സഹകരിക്കുകയില്ലെന്നും സംഘം വ്യക്തമാക്കി. സുരക്ഷിതമായൊരു തൊഴിലിടത്തെ കുറിച്ച് എല്ലാവർക്കും അവബോധം ഉണ്ടാകേണ്ടതുണ്ട്. ഇനിയും ഇത്തരം അതിക്രമം ഉണ്ടാവാതിരിക്കാൻ സിനിമാ മേഖലയിലെ മറ്റുള്ളവരും ഇതുപോലെ ഉറച്ച തീരുമാനവുമായി രംഗത്തു വരണമെന്നും സംവിധായകർ അറിയിച്ചു.
ബോളിവുഡ് ഉൾപ്പടെയുള്ള സിനിമാ മേഖലയിലെ പല പ്രമുഖ താരങ്ങൾക്കും സംവിധായകർക്കുമെതിരെ ഗുരുതരമായ ലെെംഗിക ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. സീനിയർ നടനായ നാനാ പടേക്കർ മോശമായി പെരുമാറി എന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത രംഗത്തു വരുന്നതോടു കൂടിയാണ് ഒരിടവേളക്ക് ശേഷം ‘മീ ടു’ കാമ്പയിൻ വീണ്ടും സജീവ ചർച്ചയിലേക്ക് വരുന്നത്.
Adjust Story Font
16