Quantcast

രണ്ടാമൂഴം വിവാദം: ശ്രീകുമാര്‍ മേനോന്‍ എം.ടിയുടെ വീട്ടിലെത്തി ക്ഷമ ചോദിച്ചു  

രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം

MediaOne Logo

Web Desk

  • Published:

    15 Oct 2018 2:07 AM GMT

രണ്ടാമൂഴം വിവാദം: ശ്രീകുമാര്‍ മേനോന്‍ എം.ടിയുടെ വീട്ടിലെത്തി ക്ഷമ ചോദിച്ചു  
X

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എം.ടി വാസുദേവന്‍ നായരെ കോഴിക്കോട്ടെ വീട്ടിലെത്തി കണ്ടു. രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം. രണ്ടാമൂഴം സിനിമയാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

മറ്റ് സിനിമകളുടെ തിരക്കിലായതിനാലാണ് കാര്യങ്ങള്‍ വേണ്ട സമയത്ത് എം.ടിയെ ധരിപ്പിക്കാന്‍ കഴിയാതെ പോയത്. എം.ടിയോട് ക്ഷമ ചോദിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. കോടതിയില്‍ എം.ടി എന്ത് നിലപാട് എടുക്കുമെന്നത് ഇനി നിര്‍ണായകമാണ്.

ये भी पà¥�ें- രണ്ടാമൂഴം സിനിമയാക്കുന്നതില്‍ തടസ ഹരജിയുമായി എം.ടി കോടതിയില്‍

രണ്ടാമൂഴം പ്രൊജക്റ്റ് അനന്തമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി തിരിക്കഥ തിരിച്ചുകിട്ടാന്‍ കോടതിയെ സമീപിച്ചത്. രണ്ടാമൂഴം സിനിമയാക്കുന്നതിനായി നാലു വര്‍ഷം മുമ്പാണ് എം ടി ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുളള തിരക്കഥകളും ഇതിനു പിന്നാലെ കൈമാറി. മൂന്നു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങാമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടെങ്കിലും ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു. ഇതിനു ശേഷവും ചിത്രീകരണം അനന്തമായി നീണ്ടതിനെത്തുടര്‍ന്നാണ് എം.ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍‌ ഭീമന്റെ റോളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് 1000 കോടി രൂപയാണ് ബജറ്റ്. പ്രവാസി വ്യവസായിയായിരുന്ന ബി.ആര്‍ ഷെട്ടിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

TAGS :

Next Story