സിദ്ദീഖിനെ തള്ളി ‘അമ്മ’ നേതൃത്വം; വാര്‍ത്താസമ്മേളനം അനുമതിയില്ലാതെ
അമ്മയുടെ നിലപാടാണ് ജഗദീഷ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്.
നടന്‍ സിദ്ദീഖ് ഡബ്ല്യു.സി.സിക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനം അമ്മയുടെ ഔദ്യോഗിക നിലപാടല്ലെന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍. ജഗദീഷിന്റെ വാർത്താക്കുറിപ്പാണ് സംഘടനാ നിലപാടെന്ന് എക്സിക്യൂട്ടീവ് അംഗം ബാബുരാജ് മീഡിയവണിനോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ സെക്രട്ടറി സിദ്ദീഖ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലും ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വൈരുദ്ധ്യമുള്ളതിന്റെ രേഖകളും പുറത്തുവുന്നു.
ഡബ്ല്യു.സി.സി അംഗങ്ങളെ വിമര്‍ശിച്ച് സിദ്ദീഖും കെ.പി.എ.സി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തെ തള്ളി അമ്മയുടെ നേതൃത്വം. വിഷയം ചര്‍ച്ച ചെയ്യാന്‍ 19ന് അടിയന്തര യോഗം ചേരാനാണ് അമ്മയുടെ തീരുമാനം. ജഗദീഷ് പറഞ്ഞതാണ് അമ്മയുടെ നിലപാടെന്നും അമ്മ എക്സിക്യൂട്ടീവില്‍ ആലോചിച്ചാണ് വാര്‍ത്താക്കുറിപ്പ് തയാറാക്കിയതെന്നും എക്സിക്യൂട്ടീവ് അംഗം കൂടിയായ ബാബുരാജ് പ്രതികരിച്ചു.
ये à¤à¥€ पà¥�ें- അമ്മ - ഡബ്ല്യു.സി.സി തര്‍ക്കം തുറന്നപോരില്‍; എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി നല്‍കാനാവില്ലെന്ന് സിദ്ദിഖ്
ये à¤à¥€ पà¥�ें- ഡബ്ല്യു.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ദീഖും കെ.പി.എ.സി ലളിതയും
ദിലീപിനെതിരെ ഇരയാക്കപ്പെട്ട നടി ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അമ്മ സംഘടനയിലെ ഏതെങ്കിലും ഒരു വ്യക്തിയോട് പരാതി പറഞ്ഞാല്‍ മതിയെന്നും സിദ്ദീഖ് പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെതിരായ കേസ്വനേഷണത്തിന്‍റെ ഭാഗമായി, സിദ്ദീഖ് പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് ദിലീപ് ഇടപെട്ടതിനാല്‍ ഇരയാക്കപ്പെട്ട നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാമായിരുന്നുവെന്നാണ്.
ദിലീപിന്‍റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരം നഷടമായെന്ന് നടി തന്നോട് പറഞ്ഞിട്ടുണ്ട്. താനത് ദിലീപിനോട് പറഞ്ഞപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നും ഇത് വ്യക്തിപരമായ കാര്യമാണെന്നുമാണ് ദിലീപ് പറഞ്ഞതെന്നുമാണ് മൊഴി.
Adjust Story Font
16