Quantcast

‘മീ ടു കാമ്പയിൻ പുരുഷൻമാർക്കെതിരെയുള്ള പകപോക്കലായി കാണരുത്’

ഇത് സ്ത്രീകളുടെ പ്രശ്നമാണെന്നും, അവൾ മാത്രം വിചാരിച്ചാൽ കാര്യങ്ങൾ ശരിയാകുമെന്നുമുള്ള ധാരണ മാറണമെന്നും ചിത്രാങ്കത സിങ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 Oct 2018 5:50 PM GMT

‘മീ ടു കാമ്പയിൻ പുരുഷൻമാർക്കെതിരെയുള്ള പകപോക്കലായി കാണരുത്’
X

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിട്ട ലെെംഗികാതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുരുഷൻമാർക്ക് എതിരെയുള്ള നീക്കമല്ലെന്ന് ബോളിവുഡ് താരം ചിത്രാങ്കത സിങ്. മീ ടുവിനെതിരെ കുപ്രചരണങ്ങൾ നടത്തരുതെന്നും താരം പറഞ്ഞു.

മീ ടു കാമ്പയിൻ യാഥാർഥത്തിൽ സമൂഹത്തിലെ സ്ത്രീകളുടെ മോശം അവസ്ഥയെ ആണ് കാണിക്കുന്നത്. സ്ത്രീ സുരക്ഷ എത്രത്തോളം പരിതാപകരമാണെന്നാണ് ഇത് പറയുന്നതെന്നും ചിത്രാങ്കത പറഞ്ഞു. ഈ അവസ്ഥയിൽ മാറ്റം വരുത്തുന്നതിന് ഒരോ പുരുഷനും മുന്നോട്ട് വരണം. ഇത് സ്ത്രീകളുടെ പ്രശ്നമാണെന്നും, അവൾ മാത്രം വിചാരിച്ചാൽ കാര്യങ്ങൾ ശരിയാകുമെന്നുമുള്ള ധാരണ മാറണം.

നേരത്തെ നവാസുദ്ദീൻ സിദ്ധീഖി നായകനായ ‘ബാബുമൊശായ് ബന്ദൂക്ബാസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സംവിധായകൻ കുശൻ നന്ദിയുമായുള്ള ഭിന്നതയെ തുടർന്ന് സെറ്റിൽ നിന്നും ഇറങ്ങി പോയി വാർത്തകളിൽ നിറഞ്ഞിരുന്നു ചിത്രാങ്കത സിങ്. മീ ടു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബോളിവുഡ് ഉൾപ്പടെ പല സിനിമ മേഖലയിലുമുള്ളവര്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നായി ലെെംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

TAGS :

Next Story