ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി
മിമിക്രി കലാകാരനായ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനായ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. പാലാ സ്വദേശിയായ അനൂപ് ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 10നായിരുന്നു വിവാഹ നിശ്ചയം.
സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്കാരവും നേടിയിരുന്നു. തമിഴിലും തെലുങ്കിലുമായി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളാണ് വിജയലക്ഷ്മി.
ये à¤à¥€ पà¥�ें- വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു
ये à¤à¥€ पà¥�ें- പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം നടന്നു
Adjust Story Font
16