Quantcast

ഹൊറർ ചിത്രവുമായി നിക്കോളാസ് മക്കാർത്തി വീണ്ടും; പ്രോഡിജിയുടെ ട്രെയിലർ എത്തി

MediaOne Logo

Web Desk

  • Published:

    23 Oct 2018 3:23 PM GMT

ഹൊറർ ചിത്രവുമായി നിക്കോളാസ് മക്കാർത്തി വീണ്ടും; പ്രോഡിജിയുടെ ട്രെയിലർ എത്തി
X

ഹൊറർ ചിത്രങ്ങളുടെ സഹയാത്രികനാണ് ഹോളിവുഡ് സംവിധായകൻ നിക്കോളാസ് മക്കാർത്തി. മക്കാർത്തിയുടെ ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് പ്രോഡിജി. ബാലതാരം ജാക്സൺ റോബർട്ട് സ്കോട്ട് കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

അതിശയിപ്പിക്കുന്ന ബുദ്ധിശക്തിയുള്ള ഒരു ബാലനെ കേന്ദ്രീകരിച്ചാണ് പ്രോഡിജിയുടെ കഥ. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് അവന്‍റെ ബുദ്ധിശക്തി മാറുന്നു. മകന് ജന്മനാ ഉള്ള കഴിവുകളാണോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ശക്തിയുടെ പ്രവർത്തനമാണോ എന്ന് കുട്ടിയുടെ മാതാപിതാക്കൾക്കും ഡോക്ടർമാർക്കും സംശയം തോന്നുന്നതിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

പത്തുവയസുകാരനായ ജേക്സൺ റോബർട്ട് സ്കോട്ട് ആണ് പ്രോഡിജിയിലെ കേന്ദ്രകഥാപാത്രമാകുന്നത്. ടെയ്‌ലർ സ്കില്ലിങ്, കോം ഫെറോർ, പീറ്റർ മൂണി തുടങ്ങിയവരും അഭിനയിക്കുന്നു. ‘ദ പാക്ട്’, ‘ദ ഡെവിൾസ് ഡോർ’ എന്നീ ഹൊറർ സിനിമകളുടെ സംവിധായകനായ നിക്കോളാസ് മക്കാർത്തിയാണ് പ്രോഡിജിക്കും പിന്നിൽ. അടുത്ത വർഷം ഫെബ്രുവരി എട്ടിന് പ്രോഡിജി പ്രദർശനം തുടങ്ങും.

TAGS :

Next Story