ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി; അമ്മയുടെ നിലപാടിങ്ങനെ..
സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും ഉൾക്കൊള്ളുന്ന സമിതിയാണ് ഫലപ്രദമെന്നാണ് അമ്മയുടെ നിലപാട്.
ലൈംഗിക അതിക്രമ പരാതികള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയിൽ പ്രത്യേക സമിതി വേണമെന്ന ഹരജിയില്‍ സംഘടന നിലപാട് അറിയിച്ചു. ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും ഉൾക്കൊള്ളുന്ന സമിതിയാണ് ഫലപ്രദമെന്നാണ് അമ്മയുടെ നിലപാട്. പരാതി പരിഹാരത്തിനുള്ള സമിതി സംഘടനയില്‍ ഇപ്പോള്‍ തന്നെയുണ്ടെന്നും അമ്മ കോടതിയില്‍ അറിയിച്ചു.
പ്രത്യേക സമിതി എന്ന ആവശ്യവുമായി ഡബ്ല്യു.സി.സിയാണ് കോടതിയെ സമീപിച്ചത്. ലൈംഗിക ചൂഷണങ്ങളെ അമ്മ നിസ്സാരവല്‍ക്കരിക്കുകയാണെന്നും സ്ത്രീകളെ അലങ്കാരവസ്തുക്കളായി കാണുന്നുവെന്നും നേരത്തെ ഡബ്ല്യു.സി.സി അമ്മക്കെതിരെ ഫേസ് ബുക്കില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ രമ്യ നമ്പീശനാണ് ഡബ്ല്യു.സി.സിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
Next Story
Adjust Story Font
16