Quantcast

ആള്‍ക്കൂട്ടങ്ങളില്ലാത്ത ലോകത്തേക്ക് ഐ.വി ശശി നടന്നുപോയിട്ട് ഒരു വര്‍ഷം

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാത്ത ലോകത്തേക്ക് ഐ.വി ശശി നടന്നുപോയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.

MediaOne Logo

Web Desk

  • Published:

    25 Oct 2018 3:41 AM GMT

ആള്‍ക്കൂട്ടങ്ങളില്ലാത്ത ലോകത്തേക്ക് ഐ.വി ശശി നടന്നുപോയിട്ട് ഒരു വര്‍ഷം
X

ജീവിച്ചിരിക്കുമ്പോള്‍ ആള്‍ക്കുട്ടത്തിന്റെ തിരക്കില്‍ അലിയാനായിരുന്നു ഐ.വി ശശിക്കിഷ്ടം. ഈ പ്രണയമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലും നാം കണ്ടത്. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടങ്ങളെ നാം ഏറ്റവും കൂടുതല്‍ കണ്ടത് ശശി എന്ന ഹിറ്റ്മേക്കറിന്റെ സിനിമകളിലൂടെയായിരുന്നു. ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാത്ത ലോകത്തേക്ക് ഐ.വി ശശി നടന്നുപോയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2017 ഒക്ടോബര്‍ 24നായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

ഉത്സവത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന ഐ.വി ശശി പിന്നീടുള്ള തന്റെ സിനിമകളെല്ലാം കാഴ്ചയുടെ മഹോല്‍സവങ്ങളാക്കി. പരീക്ഷണങ്ങള്‍ കൊണ്ടുവന്നു, സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ചു, മികച്ച കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തു..ശശി അങ്ങിനെ 70 മുതല്‍ 90 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ഏതൊരു പ്രമേയവും ശശി എന്ന പ്രതിഭാധനനായ സംവിധായകന്റെ കൈകളില്‍ ഭദ്രമായിരുന്നു. കുടുംബ ചിത്രങ്ങളാകട്ടെ, രാഷ്ട്രീയം പറയുന്ന സിനിമകളാകട്ടെ എല്ലാം ശശിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രങ്ങള്‍ക്ക് അതിന്റേതായ വ്യക്തിത്വമുണ്ടായിരുന്നു.

ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ മികച്ച ചിത്രങ്ങളില്‍ പലതും ഐ.വി ശശിയുടെ ക്രാഫ്റ്റില്‍ ഉരുത്തിരിഞ്ഞവയായിരുന്നു. അങ്ങാടി, മീന്‍, കരിമ്പന എന്നീ ചിത്രങ്ങള്‍ ജയന്റെ കരിയറിലെ മികച്ച വിജയങ്ങളായപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ബല്‍റാം,തൃഷ്ണ, മൃഗയ എന്നീ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. മോഹന്‍ലാല്‍-ഐ.വി ശശി കൂട്ടുകെട്ട് എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരിക മംഗലശ്ശേരി നീലകണ്ഠനെയായിരിക്കും. അതെ..ദേവാസുരം എന്ന ചിത്രം ഇപ്പോഴും ഓര്‍മകളില്‍ നിറയുന്നതിന്റെ മറ്റൊരു കാരണം ശശിയുടെ സംവിധാന മികവ് കൂടിയാണ്. വര്‍ണ്ണപ്പകിട്ട്, അനുരാഗി, അഭയം തേടി ലാല്‍- ശശി കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങള്‍ ഇനിയുമുണ്ട്.

സീമ എന്ന അഭിനേത്രിക്ക് ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനായിരുന്നു ഐ.വി ശശി. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ സീമക്ക് അവസരം നല്‍കുമ്പോള്‍ മലയാള സിനിമയിലേക്ക് കഴിവുറ്റ അഭിനേത്രിയെ കൂടിയാണ് ശശി സമ്മാനിച്ചത്.

തമിഴില്‍ എട്ട് ചിത്രങ്ങളും ഹിന്ദിയില്‍ നാലും തെലുങ്കില്‍ രണ്ട് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആയിരുന്നു അവസാന ചിത്രം. ഈ സിനിമ ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. ഇതോടെ ശശി സിനിമാ രംഗം വിടുകയും ചെയ്തു.രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം. ജെ.സി ഡാനിയേല്‍ അവാര്‍ഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ്,ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്, ആറു തവണ ഫിലിംഫെയർ അവാർഡ്, 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ശശിയെ തേടിയെത്തിയിട്ടുണ്ട്.

ये भी पà¥�ें- സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു 

ये भी पà¥�ें- ഐ.വി ശശി എന്ന ഹിറ്റ്മേക്കര്‍

TAGS :

Next Story