പ്രശസ്ത എെറിഷ് ഗായിക സിനെയ്ദ് ഇസ്‌ലാം സ്വീകരിച്ചു
ഇനി ശുഹദാ എന്ന പേരില്‍ അറിയപ്പെടും
എെറിഷ് ഗായിക സിനെയ്ദ് ഇസ്‌ലാം സ്വീകരിച്ചു. ഇനി ശുഹദാ ഡാവിറ്റ് എന്ന പേരിലാകും അറിയപ്പെടുകയെന്നും സിനെയ്ദ് ട്വിറ്ററിലൂടെ അറിയിച്ചു. ‘ഞാൻ ഇസ്‌ലാം ആശ്ലേഷിച്ചതിൽ അഭിമാനിക്കുന്നു, ബുദ്ധിമാനായ ഏത് ദൈവശാസ്ത്രജ്ഞന്റെയും യാത്രയുടെ സ്വാഭാവിക പരിണാമം മാത്രമാണിത്. വേദങ്ങളെ കുറിച്ചുള്ള എല്ലാ പഠനങ്ങളും നമ്മളെ ഇസ്‌ലാമിലേക്ക് കൊണ്ടെത്തിക്കുന്നു. മറ്റ് വേദഗ്രന്ഥങ്ങളെയൊക്കെ അത് അപ്രസക്തമാക്കുന്നു, ഇനി മുതൽ ഞാൻ ശുഹദാ എന്ന പേരിൽ അറിയപ്പെടും’; സിനെയ്ദ് ഒക്ടോബർ 19 ന് ട്വിറ്ററിൽ കുറിച്ചു.
This is to announce that I am proud to have become a Muslim. This is the natural conclusion of any intelligent theologian’s journey. All scripture study leads to Islam. Which makes all other scriptures redundant. I will be given (another) new name. It will be Shuhada’
— Shuhada’ Davitt (@MagdaDavitt77) October 19, 2018
കഴിഞ്ഞ വർഷം സിനെയ്ദ് തന്റെ പേര് മഗ്ദ ഡേവിറ്റ് എന്ന് മാറ്റുന്നതായി പ്രഖ്യാപ്പിച്ചിരുന്നു. ‘നതിങ് കമ്പയേഴ്സ് ടു യു’ എന്ന ആൽബത്തിലൂടെയാണ് സിനെയ്ദ് പ്രശസ്തയായത്. ഏറ്റവും ഒടുവിലായി ട്വിറ്ററിലെ തന്റെ പ്രൊഫൈൽ ഫോട്ടോ നൈക്കിയുടെ പ്രശസ്ത ലോഗോയുടെ കൂടെ ഹിജാബ് ധരിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് പോസ്റ്റ് ചെയ്തത് ഏവരും ശ്രദ്ധിച്ചിരുന്നു. ഹിജാബ് ധരിച്ച് ബാങ്ക് വിളിക്കുന്ന വിഡിയോയും സിനെയ്ദ് ഈയടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്പത്തൊന്ന് വയസ്സായ സിനെയ്ദ് താൻ ഇസ്‌ലാം ആശ്ലേഷിച്ചതിൽ അതീവ സന്തോഷവതിയാണെന്നും ചില അറബി പദങ്ങൾ തെറ്റായി ഉച്ചരിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.
My best friend, Elaine just gave me my 1st Hijab and she got chills all over her body when I put it on. Not gonna post a photo because is intensely personal. And I’m an ugly old hag. But I’m a very, very, very happy old hag.
— Shuhada’ Davitt (@MagdaDavitt77) October 20, 2018
കത്തോലിക്ക വിഭാഗത്തിനിടയിലെ കുട്ടികളോടുള്ള ലൈംഗിക ചൂഷണത്തിൽ പ്രതിഷേധിച്ച് 1992 ൽ യു.എസ് ടെലിവിഷൻ ഷോയുടെ ഇടയിൽ പോപ്പ് ജോൺ പോൾ രണ്ടാമന്റെ ഫോട്ടോ കീറിയെറിഞ്ഞത് വൻ വിവാദമായിരുന്നു. നിരവധി മുസ്‌ലിങ്ങളാണ് സിനെയ്ദിന്റെ ഇസ്ലാമാശ്ലേഷത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുള്ളത്.
Adjust Story Font
16