Quantcast

വടക്കന്‍സെല്‍ഫിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി പ്രജിത്ത്; നായകന്‍ ദിലീപ്  

MediaOne Logo

Web Desk

  • Published:

    28 Oct 2018 2:58 PM GMT

വടക്കന്‍സെല്‍ഫിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി പ്രജിത്ത്; നായകന്‍ ദിലീപ്  
X

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ദിലീപ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന് ശേഷമാകും ഈ സിനിമ പുറത്തിറങ്ങുക. തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറം നിര്‍മ്മിക്കുന്ന ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയും ടി എന്‍ സുരാജും ചേര്‍ന്നാണ്. നിര്‍മ്മാണ നിര്‍വ്വഹണം നോബിള്‍ ജേക്കബ്.

ദിലീപ് ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ പുറത്തിറങ്ങുക. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. നേരത്തെ നീതി എന്ന പേര് വയോ കോം പ്രഖ്യാപനം പിന്നീട് വിവാദമായിരുന്നു.

ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story