Quantcast

അയ്യപ്പന്‍റെ അച്ഛനായ ശിവന്‍റെ പേര് ഷിബു; സന്ദീപാനന്ദഗിരിക്ക് പിന്തുണയുമായി ബിജിബാൽ 

MediaOne Logo

Web Desk

  • Published:

    30 Oct 2018 12:15 PM GMT

അയ്യപ്പന്‍റെ അച്ഛനായ ശിവന്‍റെ പേര് ഷിബു; സന്ദീപാനന്ദഗിരിക്ക് പിന്തുണയുമായി ബിജിബാൽ 
X

ഷിബു എന്ന പേര് വിളിച്ച് സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ബിജിബാൽ. ‘ഷിബു ഒരു ചിന്ത’ എന്ന പേരിലാണ് ഫേസ്ബുക്കില്‍ സന്ദീപാനന്ദഗിരിക്ക് അനുകൂലമായി ബിജിപാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷിബു എന്നാൽ ശിവ എന്നാണ് അർത്ഥമെന്നും, അങ്ങനെ വരുമ്പോൾ അയ്യപ്പന്‍റെ അച്ഛൻ എന്ന അർത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ ബിജിബാൽ പറയുന്നു. പൂർവ്വാശ്രമത്തിലെ തന്‍റെ പേര് തുളസീദാസ് എന്നാണെന്നും തന്‍റെ വാദങ്ങൾക്ക് മറുപടി ഇല്ലാതാകുമ്പോഴാണ് ‘ഷിബു’ എന്നും മറ്റുമൊക്കെ വിളിച്ച് അഭിസംബോധനം ചെയ്യുന്നതെന്നുമാണ് സന്ദീപാനന്ദ ഗിരി ഷിബു വിളിയോട് പ്രതികരിച്ചത്.

ബിജിബാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;

ഷിബു : ഒരു ചിന്ത. നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവർ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പന്‍റെ അച്ഛനായ ശിവന്‍റെ പേര് ഷിബു. ശാസ്താവിന്‍റെ ഓരോ ലീലകൾ.

TAGS :

Next Story