നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
2017ലായിരുന്നു അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാനായത്.
നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം രാജിവെച്ചു. ടി.വി ഷോയുമായി ബന്ധപ്പെട്ട് വിദേശത്ത് ചിത്രീകരണമുള്ളതിനാലാണ് രാജിവെക്കുന്നതെന്ന് അനുപം ഖേര്‍ വ്യക്തമാക്കി. നിയമിതനായി ഒരു വര്‍ഷത്തിന് ശേഷമാണ് അനുപം ഖേര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്.
ബി.ജെ.പിയുമായുള്ള അടുപ്പമാണ് അനുപം ഖേറിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്തേക്ക് എത്തിച്ചത്. അത് വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍മാനായിരുന്ന ഗജേന്ദ്ര ചൌഹാനെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ നിര്‍ബന്ധതിമായി. ഇതിന് പിന്നാലെയാണ് അനുപം ഖേര്‍ ആ സ്ഥാനത്തേക്ക് അവരോധിതനായത്. 2017 ഒക്ടോബറിലായിരുന്നു നിയമനം. ഇപ്പോല്‍ ന്യൂയോര്‍ക്കില്‍ ചിത്രീകരണം നടക്കുന്ന ന്യൂ ആംസ്റ്റര്‍ഡാം എന്ന ടി വിഷോയില്‍ അഭിനയിക്കുന്നതിനാണ് അദ്ദേഹത്തിന് വിദേശത്ത് പോകേണ്ടെന്നതാണ് റിപ്പോര്‍ട്ട്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രാജി പ്രഖ്യാപിച്ച അനുപം ഖേര്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും നന്ദി പറയുന്നതായും അറിയിച്ചു. അനുപം ഖേറിനെ നിയമിച്ച വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയോട് സംസാരിച്ച ശേഷമാണ് രാജിയെന്നും അനുപം ഖേര്‍ വ്യക്തമാക്കി. ഇപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്യവര്‍ധന്‍ റാത്തോര്‍ അനുപം ഖേറിന്‍റെ രാജി അംഗീകരിച്ചിട്ടുണ്ട്.
രാജിവെക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ജനറല്‍ സൊസൈറ്റി മീറ്റിങ് വിളിച്ചിരുന്നു. ഒരു വര്‍ഷം മൂന്ന് തവണ ഇത്തരത്തില്‍ യോഗം ചേരണമെന്നായിരുന്നു മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശം.
Adjust Story Font
16