Quantcast

ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും പ്രഖ്യാപനം; പൃഥ്വിരാജ് ചിത്രം ‘9’ ഫെബ്രുവരി 7ന് റിലീസ്

MediaOne Logo

Web Desk

  • Published:

    2 Nov 2018 1:50 PM GMT

ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും പ്രഖ്യാപനം; പൃഥ്വിരാജ് ചിത്രം ‘9’ ഫെബ്രുവരി 7ന് റിലീസ്
X

പൃഥ്വിരാജ് ചിത്രം 9 ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 7നാകും ചിത്രം റിലീസ് ചെയ്യുക. ഫേസ്ബുക്കിന്റെ മുംബൈയിലെ ആസ്ഥാനത്ത് നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പൃഥ്വിരാജ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. നവംബർ 16 നായിരുന്നു നേരത്തെ 9 റിലീസ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ പൂർണതക്ക് കൂടുതൽ സമയം ആവശ്യമുള്ളത് കൊണ്ടാണ് റിലീസ് തിയ്യതി നീട്ടി വെച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. ആഗോള തലത്തിലുള്ള സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു അച്ഛന്റെയും മകന്റെയും കഥയാണ് 9 എന്ന് പൃഥ്വിരാജ് പറഞ്ഞു. സയൻസ് ഫിക്ഷൻ, ഹൊറർ, സൈക്കളോജിക്കൽ ഘടകങ്ങൾ 9 സിനിമയുടെ ഭാഗമാണെന്നും പൃഥ്വിരാജ് പറയുന്നു.

പ്രകാശ് രാജ്, വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, ആലോക് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജെനുസ് മൊഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. ഡിസംബറിലാകും 9 സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങുക.

TAGS :

Next Story