കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരു ‘പെണ്ണന്വേഷണ’കഥ; ഫസ്റ്റ് ലുക്ക് കാണാം
പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ ആധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പെണ്ണന്വേഷണം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള അധിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് പെണ്ണന്വേഷണം. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയും ആധിന്‍ തന്നെയാണ്. ഗോകുല്‍ ദാസിന്റെതാണ് കഥ. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജാദ് കാക്കു ആണ് സിനിമയുടെ ചായാഗ്രഹണം. ദിനു മോഹന്‍, സൈക്കു വിശ്വരാജ് എന്നിവരുടെ വരികള്‍ക്ക് എറിക്ക് ജോണ്‍സണ്‍ സംഗീതം. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.
ये à¤à¥€ पà¥�ें- ആരും അറിയാതെ പോകരുത്, ആദിന്‍ എന്ന ഈ ക്രിയേറ്റീവ് ഡിസൈനറെ..
Adjust Story Font
16