Quantcast

അത്തരം സിനിമകള്‍ കാണും, ആ സിനിമകള്‍ പണം വാരും, എന്നിട്ട് നടിയെ അവഹേളിക്കും; എന്തൊരു കാപട്യമെന്ന് റിച്ച ഛദ്ദ

ഷക്കീലയെ പോണ്‍ താരമെന്ന് വിളിക്കുന്നത് ശരിയാണോയെന്ന് സിനിമ കണ്ടുകഴിഞ്ഞ് പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്ന് റിച്ച ഛദ്ദ

MediaOne Logo

Web Desk

  • Published:

    4 Nov 2018 6:32 AM

അത്തരം സിനിമകള്‍ കാണും, ആ സിനിമകള്‍ പണം വാരും, എന്നിട്ട് നടിയെ അവഹേളിക്കും;  എന്തൊരു കാപട്യമെന്ന് റിച്ച ഛദ്ദ
X

'എ' സിനിമകളില്‍ അഭിനയിക്കുന്നവരെ പോണ്‍ താരം എന്ന് വിളിക്കുന്നത് കാപട്യമെന്ന് റിച്ച ഛദ്ദ. ‘എ’ പടങ്ങള്‍ നിര്‍മിക്കപ്പെടാന്‍ കാരണം അത്തരം ചിത്രങ്ങള്‍ക്ക് മാര്‍ക്കറ്റുള്ളതുകൊണ്ടാണ്. ആ സിനിമകള്‍ കണ്ട് വിജയിപ്പിച്ച ശേഷം നടിയെ അവഹേളിക്കുന്നത് എന്തൊരു കാപട്യമാണെന്നാണ് റിച്ചയുടെ ചോദ്യം. നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ഷക്കീലയായി അഭിനയിക്കുന്ന സാഹചര്യത്തിലാണ് റിച്ചയുടെ പ്രതികരണം.

‘എ’ പടത്തില്‍ അഭിനയിക്കുന്ന താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ സൂചനയാണെന്നും റിച്ച വിമര്‍ശിച്ചു. ഷക്കീലയുടെ ജീവിതത്തിലെ ആര്‍ക്കുമറിയാത്ത കാര്യങ്ങളാണ് സിനിമയായി പുറത്തുവരുന്നത്. അവരെ പോണ്‍ താരമെന്ന് വിളിക്കുന്നത് ശരിയാണോയെന്ന് സിനിമ കണ്ടുകഴിഞ്ഞ് പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നും റിച്ച പറഞ്ഞു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീലയുടെ ടാഗ് ലൈന്‍ പോണ്‍ താരമല്ല (നോട്ട് എ പോണ്‍ സ്റ്റാര്‍) എന്നാണ്.

മീ ടൂ വെളിപ്പെടുത്തലുകളെ കുറിച്ചും റിച്ച പ്രതികരിച്ചു. തനിക്ക് ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. എന്നാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന നോട്ടവും സ്പര്‍ശനവുമെല്ലാം ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും റിച്ച പറഞ്ഞു.

TAGS :

Next Story