Quantcast

രംഗലീല രാജയിലെ അനാവശ്യ വെട്ട്; സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച് പഹ്‌ലജ് നിഹ്‌ലാനി  

MediaOne Logo

Web Desk

  • Published:

    5 Nov 2018 4:48 PM GMT

രംഗലീല രാജയിലെ അനാവശ്യ വെട്ട്; സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച് പഹ്‌ലജ് നിഹ്‌ലാനി   
X

നിര്‍മാതാവും മുന്‍ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷനുമായ പഹ്‌ലജ് നിഹ്‌ലാനി തന്റെ സിനിമയിലെ അനാവശ്യ വെട്ടി മുറിക്കലിനെതിരെ ബോംബൈ ഹൈകോടതിയെ സമീപിച്ചു. പഹ്‌ലജ് നിഹ്‌ലാനി നിര്‍മിച്ച ‘രംഗലീല രാജ’ എന്ന സിനിമയിലെ വെട്ടിമുറിക്കല്‍ അനാവശ്യമാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

തീര്‍ച്ചയായും ഞാന്‍ കോടതിയെ സമീപിക്കുകയാണ്, എനിക്ക് വേറെ വഴിയില്ല, നിരുപദ്രവകരമായ ദൃശങ്ങളും സംഭാഷണങ്ങളുമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടി മുറിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിനിമ നവംബര്‍ 16 ന് റിലീസ് ചെയ്യുകയാണ്, എനിക്ക് വേറെ വഴിയില്ല’; പഹ്‌ലജ് നിഹ്‌ലാനി പറഞ്ഞു.

പഹ്‌ലജ് നിഹ്‌ലാനിക്ക് സെന്‍സര്‍ ബോര്‍ഡ് പുനഃപരിശോധനാ കമ്മിറ്റിയെ സമീപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു.

‘സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷനായ പ്രശൂന്‍ ജോഷിക്ക് മുന്‍പാകെയാണ് വിധിയുടെ പുനഃപരിശോധന നടക്കുക. ഞാന്‍ ആ സ്ഥാനത്തിരുന്നതാണ്, എനിക്കതറിയാം, പക്ഷേ അദ്ധ്യക്ഷനായ പ്രശൂന്‍ ജോഷി രാജ്യത്തില്ല. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അദ്ധ്യക്ഷന് താഴെയുള്ളവരാണ് തീരുമാനമെടുക്കുക, അത് ശരിയല്ല’; നിഹ്‌ലാനി പറഞ്ഞു.

‘ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉട്താ പഞ്ചാബിന് കോടതിയില്‍ സംഭവിച്ചത് നമ്മള്‍ കണ്ടതാണ്. നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു’; നിഹ്‌ലാനി പറഞ്ഞു.

സിനിമയില്‍ ഗോവിന്ദ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്.

മുന്‍പ് ഉട്താ പഞ്ചാബ് സിനിമക്ക് 70ന് മുകളില്‍ ഭാഗങ്ങളില്‍ വെട്ടി മുറിക്കാന്‍ ആവശ്യപ്പെട്ട സമയത്ത് പഹ്‌ലജ് നിഹ്‌ലാനിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍. പുതിയ വിവാദങ്ങളില്‍ പഹ്‌ലജ് നിഹ്‌ലാനിയെ പരിഹസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നത്.

TAGS :

Next Story