സിനിമയെക്കാള്‍ നൃത്തത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് ദുര്‍ഗ കൃഷ്ണ
ഞാന്‍ ശരിക്കും ക്ലാസിക്കല്‍ ഡാന്‍സറാണ്. കുട്ടിക്കാലം മുതലേ നൃത്തം പഠിക്കുന്നുണ്ട്.
വിമാനം എന്ന പൃഥ്വിരാജ് സിനിമ കണ്ടവരാരും ദുര്‍ഗ കൃഷ്ണയെ മറക്കാനിടയില്ല. നീണ്ടു ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാളത്തിലേക്ക് എത്തിയ ദുര്‍ഗയെ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. രഞ്ജിത് ശങ്കറിന്റെ പ്രേതം 2വാണ് ദുര്‍ഗയുടെ പുതിയ ചിത്രം. വിമാനത്തിലെക്കാള്‍ തികച്ചും വ്യത്യസ്തമായ വേഷമാണ് പ്രേതം 2വിലേതെന്ന് ദുര്‍ഗ പറയുന്നു.
പ്രേതം 2വിലെ എന്റെ കഥാപാത്രം വളരെയധികം പ്രത്യേകതയുള്ളതാണ്. ട്രയിലറില്‍ പോലും എന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു സൂചന പോലും നല്‍കുന്നില്ല. അതുകൊണ്ട് ആ സസ്പെന്‍സ് ഞാനായിട്ട് പൊളിക്കുന്നില്ല. വളരെ രസകരമായ സെറ്റായിരുന്നു പ്രേതം 2. വിമാനത്തിന് ശേഷം ഞാന്‍ നിരവധി കഥകള്‍ കേട്ടു. രഞ്ജിത് സാര്‍ കഥയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. രണ്ടാമതൊന്ന് ചിന്തിക്കാതെ ഞാന്‍ സമ്മതം മൂളുകയായിരുന്നു. പ്രേതം 2വിന്റെ സെറ്റില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഒരു സമ്മര്‍ദ്ദവുമില്ലാതെയാണ് ജോലി ചെയ്തത്. എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. സാനിയ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ ഡേവിസ്,സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരുമായി ചേര്‍ന്ന് ഒരു കൂട്ടം തന്നെ ഞങ്ങള്‍ ഉണ്ടാക്കി.
ഞാന്‍ ശരിക്കും ക്ലാസിക്കല്‍ ഡാന്‍സറാണ്. കുട്ടിക്കാലം മുതലേ നൃത്തം പഠിക്കുന്നുണ്ട്. അഭിനയവും നൃത്തവുമെടുത്താല്‍ ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക നൃത്തമായിരിക്കുമെന്ന് ദുര്‍ഗ പറയുന്നു. ചെറിയ പരിക്കിനെ തുടര്‍ന്ന് നൃത്തത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് മോഡലിംഗിലേക്ക് ശ്രദ്ധ തിരിച്ചു. മിസ് മലബാര്‍ സൌന്ദര്യ മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ ഫേസായി തെരഞ്ഞെടുക്കപ്പെട്ടത് ദുര്‍ഗയെയായിരുന്നു.
Adjust Story Font
16