Quantcast

വാഗണ്‍ ട്രാജഡി സിനിമയാകുന്നു

തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ റജി നായരാണ് വാഗണ്‍ ട്രാജഡിക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    13 Nov 2018 6:01 AM GMT

വാഗണ്‍ ട്രാജഡി സിനിമയാകുന്നു
X

സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇരുണ്ട അധ്യായമായിരുന്നു വാഗണ്‍ ട്രാജഡി. 1921-ലെ മാപ്പിള ലഹളയെത്തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്. വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മകള്‍ സിനിമയാവുകയാണ്.

തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ റജി നായരാണ് വാഗണ്‍ ട്രാജഡിക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെയാണ് നായകന്‍മാരായി പരിഗണിക്കുന്നത്. മമ്മൂട്ടി നായകനായ പട്ടാളം, പൃഥ്വിരാജ്-ഇന്ദ്രജിത് ചിത്രം ഒരുവന്‍ എന്നീ സിനിമകളുടെ തിരക്കഥ നിര്‍വ്വഹിച്ചത് റജിയായിരുന്നു. കലികാലം എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്.

TAGS :

Next Story