Quantcast

നവ്യക്കൊപ്പം ‘മാണിക്യ വീണ’യുമായി പാടി ജഗതി

പാടാം അമ്പിളയങ്കിളേ എന്ന നവ്യയുടെ ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി. നവ്യ ‘മാണിക്യവീണ’യുമായി പാടിത്തുടങ്ങിയപ്പോള്‍ അദ്ദേഹം ഒപ്പം പാടി

MediaOne Logo

Web Desk

  • Published:

    14 Nov 2018 8:49 AM GMT

നവ്യക്കൊപ്പം ‘മാണിക്യ വീണ’യുമായി പാടി ജഗതി
X

മലയാള സിനിമയില്‍ ജഗതി ശ്രീകുമാറിന്‍റെ അസാന്നിധ്യം ഇന്നും പ്രകടമാണ്. അത്രയേറെ മലയാളികളെ മനസ്സറിഞ്ഞ് ചിരിപ്പിച്ച മറ്റൊരു നടനില്ല. വാഹനാപകടത്തെ തോല്‍പിച്ച് ജീവന്‍ തിരിച്ചുപിടിച്ച അദ്ദേഹം വിശ്രമത്തിലാണ്. ആരോഗ്യം ഏറെ മെച്ചപ്പെട്ടെങ്കിലും പൂര്‍ണസുഖം പ്രാപിച്ചിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ജഗതിയെ കാണാന്‍ സഹപ്രവര്‍ത്തകര്‍ മാറിമാറി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജഗതിയെ സന്ദര്‍ശിച്ച നവ്യ മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന ചില നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

പാടാം അമ്പിളയങ്കിളേ എന്ന നവ്യയുടെ ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി. നവ്യ 'മാണിക്യവീണ'യുമായി പാടിത്തുടങ്ങിയപ്പോള്‍ അദ്ദേഹം ഒപ്പം പാടി. പാട്ടിനൊടുവില്‍ നവ്യ കവിളില്‍ ഒരുമ്മയും കൊടുത്തു. "എന്‍റെ ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന നിമിഷങ്ങള്‍.. വികാരാധീനയായി ഞാന്‍", എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.

2012ൽ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ വാഹനാപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് വീഡിയോയില്‍ കാണുന്ന സ്ഥിതിയിലെത്തിയത്. അദ്ദേഹം സ്ക്രീനില്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

TAGS :

Next Story