Quantcast

ബോളിവുഡ് കാത്തിരുന്ന രണ്‍വീര്‍-ദീപിക താരവിവാഹം ഇന്ന്

ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഡിയോടെ വിവാഹം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Nov 2018 1:03 AM GMT

ബോളിവുഡ് കാത്തിരുന്ന രണ്‍വീര്‍-ദീപിക താരവിവാഹം ഇന്ന്
X

ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഇന്നാണ്. ദീപിക പദുകോണിന്റേയും റണ്‍വീറിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി.

ബോളിവുഡ് ഏറെ കാത്തിരിക്കുകയാണ് ദീപിക പദുകോണ്‍- റണ്‍വീര്‍ സിങ് വിവാഹം. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഡിയോടെ വിവാഹം നടക്കുന്നത്. വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും പോലും പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമാണ്.

നവംബര്‍ 28ന് മുംബൈയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കായി ഇരുവരും വിവാഹ സത്ക്കാരം ഒരുക്കിയിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ രാമലീല ചിത്രത്തില്‍ അഭിനയിക്കുന്ന അവസരത്തിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

ये भी पà¥�ें- ദീപികാ പദുക്കോണും രണ്‍വീര്‍ സിങും വിവാഹതിയതി പുറത്തുവിട്ടു 

ये भी पà¥�ें- ദീപിക - രണ്‍വീര്‍ വിവാഹം ഈ വര്‍ഷം തന്നെ

TAGS :

Next Story