കട്ടപ്പയും ശിവഗാമിയും ഒന്നിക്കുന്നു
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
ബാഹുബലിയിലെ ശക്തരായ രണ്ട് കഥാപാത്രങ്ങളായിരുന്നു രാജമാതാ ശിവഗാമിയും സൈനികനായ കട്ടപ്പയും. സത്യരാജും രമ്യ കൃഷ്ണനും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളായിരുന്നു ഇത്. ബാഹുബലിക്ക് ശേഷം രമ്യയും സത്യരാജും ഒന്നിക്കുകയാണ്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
ചിത്രത്തില്‍ ഇരുവരും പ്രണയജോഡികളായിട്ടാണ് എത്തുന്നത്. കാലങ്ങള്‍ക്ക് ശേഷം നല്ലൊരു തിരക്കഥ കണ്ടെന്നും ഒരു പാട് ചിരിച്ചെന്നും രമ്യ കൃഷ്ണന്‍ പറഞ്ഞു. ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഫിജി ദ്വീപിലാണ്. ഒരു കുടുംബം പോലെയായിരുന്നു ഷൂട്ടിംഗിന് പോയതെന്നും പാക്കപ്പ് പറഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
ജയ് ആണ് ചിത്രത്തിലെ നായകന്‍. ജയറാം,ഷാം, നാസര്‍ ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ടി.ശിവയാണ് നിര്‍മ്മാണം
Adjust Story Font
16