മോഹന്‍ലാലാണ് പ്രിയപ്പെട്ട നടന്‍, പക്ഷെ മമ്മൂട്ടിയാണ് തന്റെ പാഠപുസ്തകമെന്ന് ടിനി ടോം
സിനിമ കഴിഞ്ഞാല്‍ തികഞ്ഞ കുടുംബനാഥനായ ആരേയും അറിയിക്കാതെ ഒരുപാട് പേരെ സഹായിച്ച മമ്മൂട്ടിയെയാണ് ഞാന്‍ പഠിച്ചത്
തന്റെ പ്രിയ നടന്‍ മോഹന്‍ലാലാണെങ്കിലും മമ്മൂട്ടിയാണ് തന്റെ പാഠപുസ്തകമെന്ന് ടിനി ടോം. ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ടിനി മനസ് തുറന്നത്. 'മിമിക്രിയില്‍ അദ്ദേഹത്തെ സ്ഥിരമായി അനുകരിക്കുന്നത് കണ്ട് അദ്ദേഹം തന്നെ എന്നെ ഡ്യൂപ്പായി വിളിക്കുകയായിരുന്നു.
തുടര്‍ന്ന് അണ്ണന്‍ തമ്പി, പാലേരി മാണിക്യം, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളില്‍ അദ്ദേഹത്തിന്റെ ബോഡി ഡ്യൂപ്പായി. പിന്നീട് മുഖം കാണിച്ച് അഭിനയിക്കണമെന്ന് സംവിധായകന്‍ രഞ്ജിത്തിനോട് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം നല്‍കി'- ടിനി ടോം പറയുന്നു.
'മമ്മൂട്ടിയും മോഹന്‍ലാല്‍ രണ്ടു പുസ്തകങ്ങളാണ്. എന്റെ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെങ്കിലും സിനിമ കഴിഞ്ഞാല്‍ തികഞ്ഞ കുടുംബനാഥനായ ആരേയും അറിയിക്കാതെ ഒരുപാട് പേരെ സഹായിച്ച മമ്മൂട്ടിയെയാണ് ഞാന്‍ പഠിച്ചത്'- ടിനി പറഞ്ഞു.
ये à¤à¥€ पà¥�ें- എനിക്ക് രാഷ്ട്രീയമില്ല, മോദിയെ ഞാന്‍ പുകഴ്‍ത്തിയിട്ടുമില്ല: ടിനി ടോം
Adjust Story Font
16