Quantcast

‘അത് വെറുമൊരു താല്‍കാലിക പ്രതിഭാസം മാത്രം’ മീ ടൂവില്‍ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

പ്രതികരണത്തെ തുടര്‍ന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് താരം പ്രതികരിക്കാന്‍ വിസമ്മതിച്ചു.

MediaOne Logo

Web Desk

  • Published:

    20 Nov 2018 10:12 AM GMT

‘അത് വെറുമൊരു താല്‍കാലിക പ്രതിഭാസം മാത്രം’ മീ ടൂവില്‍ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍
X

വളരെ കുറച്ച് കാലത്തെ ആയുസ്സ് മാത്രമുള്ള ഒരു താല്‍കാലിക പ്രതിഭാസം മാത്രമാണ് മീ ടൂ എന്ന് മോഹന്‍ലാല്‍. മലയാള സിനിമയില്‍ പ്രശ്നങ്ങളൊന്നുമില്ല. മീ ടൂവിനെ ഒരു മൂവ്മെന്‍റായി കണക്കാക്കാന്‍ സാധിക്കില്ല. അത് വെറുമൊരു താല്‍കാലിക പ്രതിഭാസം മാത്രമാണെന്നും ഇന്നത്തെ കാലത്ത് അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ ദുബൈയില്‍ പറഞ്ഞു.

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി താരസംഘടനയായ അമ്മ നടത്തുന്ന ഒന്നാണ് നമ്മള്‍ എന്ന പരിപാടിയുടെ ഭാഗമായി മോഹന്‍ലാല്‍ യു.എ.ഇയിലാണ്. മോഹന്‍ലാലിന്‍റെ പ്രതികരണത്തെ തുടര്‍ന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് താരം പ്രതികരിക്കാന്‍ വിസമ്മതിച്ചു.

അങ്ങിനെ നോക്കുകയാണെങ്കില്‍ പുരുഷന്മാരും മീ ടൂ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരേണ്ടി വരും. അനാവശ്യമായ ആരോപണങ്ങളെ മാറ്റി നിര്‍ത്തുകയും ലൈംഗിക അതിക്ഷേപത്തിനിന് ഇരയായവര്‍ മാത്രം അതിനെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കി.

അമ്മയുടെ പരിപാടിയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. വനിതാ താരങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും അമ്മ അവരെ ആദരിക്കുന്നെന്നും താരസംഘടനയുടെ പ്രസിഡന്‍റ് പറഞ്ഞു.

TAGS :

Next Story