Quantcast

എന്ത് ഭംഗിയാ ഈ പാട്ട് കാണാനും കേള്‍ക്കാനും!

ദാമ്പത്യ സ്നേഹത്തിന്റെ തീവ്രത കാണിച്ചു തരുന്ന ഈ പാട്ട് പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. 

MediaOne Logo

Web Desk

  • Published:

    20 Nov 2018 5:13 AM GMT

എന്ത് ഭംഗിയാ ഈ പാട്ട് കാണാനും കേള്‍ക്കാനും!
X

ജോസഫ് എന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജ്ജ് അതിശയിപ്പിക്കുകയാണ്. ഹാസ്യനടനായും വില്ലനായും ചെറുറോളുകളിലുമെല്ലാം മലയാള സിനിമയില്‍ സജീവസാന്നിധ്യമായ ജോജു നായകനായ ചിത്രമാണ് ജോസഫ്. ചിത്രത്തെക്കുറിച്ചും ജോജുവിന്റെ അഭിനയത്തെക്കുറിച്ചും മികച്ച അഭിപ്രായമാണുള്ളത്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകപ്രീതി നേടി. ജോസഫിലെ പൂമുത്തോളെ എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായമാണ് ഗാനത്തെക്കുറിച്ചുള്ളത്.

ദാമ്പത്യ സ്നേഹത്തിന്റെ തീവ്രത കാണിച്ചു തരുന്ന ഈ പാട്ട് പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ടൈറ്റില്‍ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പുതിയ ലുക്കില്‍ എത്തുന്ന ജോജുവിന്റെ രൂപം സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം .

ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

TAGS :

Next Story