‘സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി പോലെ അഭിനയം നിര്‍ത്തുന്നു’:വിജയരാഘവന്‍
സിനിമയിലുള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറയുന്ന പോലെയാണ് വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നത്
വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച് നടന്‍ വിജയരാഘവന്‍. വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് ദയവ് ചെയ്ത് പറയരുതെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെ അഭിമുഖത്തിലാണ് വിജയരാഘവന്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നടിമാരെക്കുറിച്ച് പറഞ്ഞത്.
'സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി ചെയ്തപോലെ അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. സിനിമയിലുള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറയുന്ന പോലെയാണ് വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നത്'- വിജയരാഘവന്‍ വ്യക്തമാക്കി.
തനിക്ക് ഒരു പത്ത് ജന്മമുണ്ടായാലും നടനായി തന്നെ ജനിക്കണമെന്നാണ് ആഗ്രഹമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ജീവിതത്തില്‍ ആരാകണമോ എന്തൊക്കെ ചെയ്യണമെന്നോ എന്നതെല്ലാം നടനിലൂടെ തനിക്ക് സാധിക്കപ്പെട്ടിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
Adjust Story Font
16