റിലീസിന് മുന്‍പേ 120 കോടി വാരി രജനികാന്തിന്റെ 2.0
സംവിധായകന്‍ ശങ്കറിന്റെ എന്തിരന്‍ സിനിമയുടെ തുടര്‍ച്ചയായ 2.0 റിലീസിന് മുന്‍പേ 120 കോടി വാരിയതായി റിപ്പോര്‍ട്ട്. സ്കൈ ഫൈ മാതൃകയില്‍ ഒരുങ്ങുന്ന സിനിമ മുഴുവനായി 600 കോടി ചെലവിലാണ് ലോക വ്യാപകമായി നവംബര്‍ 29 ന് റിലീസ് ചെയ്യുന്നത്.
രജനികാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്ക്സന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 2.0 ല്‍ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കാണിക്കുന്നത്. സിനിമയുടെ റിലീസിന് മുന്‍പേ 100 കോടി ക്ലബില്‍ കയറുക എന്ന റെക്കോര്‍ഡാണ് 2.0 നടത്തിയിട്ടുള്ളത്. റിലീസിന് മുന്‍പുള്ള വിവിധ കച്ചവടങ്ങളിലൂടെയാണ് 2.0 പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുള്ളത്. തമിഴില്‍ നിന്നും റിലീസിന് മുന്‍പേ 100 കോടി ക്ലബില്‍ കയറുക എന്ന റെക്കോര്‍ഡ് കൂടിയാണ് 2.0 ഇപ്പോള്‍ നേടിയിരിക്കുന്നത്.
അതേ സമയം 2.0 യുടെ അഡ്വാന്‍സ് ബുക്കിങ്ങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ വിജയമോ പരാജയമോ തന്നെ ബാധിക്കില്ലെന്നും മികച്ച ഒരു സിനിമ നിര്‍മിക്കാനായതില്‍ സന്തോഷമുണ്ടെന്നും സിനിമയുടെ നിര്‍മാതാവായ സുബാസ്ക്കരന്‍ ചെന്നൈയില്‍ ട്രെയിലര്‍ ലോഞ്ചിനിടയില്‍ പറഞ്ഞു.
3ഡിയിലും 2ഡിയിലും പുറത്തിറങ്ങുന്ന 2.0 ഏറ്റവും ചെലവില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ സിനിമയാണ്. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് 2.0 പുറത്തിറങ്ങുക.
Adjust Story Font
16