Quantcast

കേരളത്തിലും തരംഗമായി തൈമൂര്‍ പാവകള്‍

നിര്‍മ്മാതാവായ അശ്വിനി യാര്‍ദ്ദിയാണ് തൈമൂര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Published:

    21 Nov 2018 5:43 AM GMT

കേരളത്തിലും തരംഗമായി തൈമൂര്‍ പാവകള്‍
X

സിനിമാതാരങ്ങളെ പോലെ തന്നെ പാപ്പരാസികളുടെ നോട്ടപ്പുള്ളികളാണ് അവരുടെ മക്കളും. ബി ടൌണിലാണെങ്കില്‍ പിന്നെ പറയുകയെ വേണ്ടാ..ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകള്‍ ആരാധ്യ. ഷാരൂഖിന്റെ മകന്‍ അബാം, കരീന-സെയ്ഫ് ദമ്പതികളുടെ മകന്‍ തൈമൂര്‍ എന്നിവരാണ് പ്രധാന കുട്ടി വി.ഐ.പികള്‍. തൈമൂറിനാണെങ്കില്‍ ആരാധകരുടെ ഒരു കൂട്ടം തന്നെയുണ്ട് പുറത്ത്. തൈമൂറിന്റെ രൂപ സാദ്യശ്യമുള്ള ഒരു പാവ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.

നിര്‍മ്മാതാവായ അശ്വിനി യാര്‍ദ്ദിയാണ് തൈമൂര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. കേരളത്തിലെ ഒരു ടോയ് ഷോപ്പില്‍ നിന്നു ലഭിച്ച തൈമൂര്‍ പാവ എന്ന കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. കൂര്‍ത്തയും പൈജാമയും ധരിച്ച് ജാക്കറ്റുമണിഞ്ഞ് നില്‍ക്കുന്ന പാവയെ കാണാന്‍ തന്നെ നല്ല ഭംഗിയുണ്ട്.

തൈമൂര്‍ പാവയുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. തൈമൂറിനെ പാപ്പരാസികള്‍ പിന്തുടരാറുള്ളപ്പോള്‍ സാധാരണ നീരസം പ്രകടിപ്പിക്കാറുള്ള സെയ്ഫ് അലി ഖാന്‍ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. അവന്‍ മറ്റുള്ളവര്‍ക്ക് ഗുണകരമായി മാറുന്നതില്‍ സന്തോഷമുണ്ടെന്നും അവന്റെ സുരക്ഷയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളതെന്നും സെയ്ഫ് പറഞ്ഞു.

ये भी पà¥�ें- എന്റെ ഗര്‍ഭം ഒരു ദേശീയ പ്രശ്നമല്ല, മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരീന

ये भी पà¥�ें- സെയ്ഫ് അലിഖാന്റെ ബസാറിന്റെ ട്രയിലര്‍ കാണാം

TAGS :

Next Story