നാല്‍പത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയില്‍ തിരിതെളിഞ്ഞു
നാല്‍പത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിന് തിരിതെളിഞ്ഞു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓളായിരുന്നു ഉദ്ഘാടന ചിത്രം. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇന്നവണ മേളയില്‍ സിനിമാ പ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ മേളയിലെ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. രാവിലെ 11 മണി മുതലാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്.
ഷെയ്ന്‍ നിഗം എസ്തര്‍ അനില്‍ എന്നിവരാണ് ഉദ്ഘാടന ചിത്രമായ ഓളിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിത്യ സുഹാസ് ജംബാലെ സംവിധാന ചെയ്ത മറാത്തി ചിത്രമായ ഘര്‍വാസാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
അതേസമയം അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇന്ന് 3 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന്. സെബാസ്റ്റിന്‍ ബറീസോ, റോഡ്രിഗോ ബറീസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം എ ട്രാന്‍സലേറ്റര്‍, സര്‍ജി ലിവ്നെവ് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രം വാന്‍ ഗോഗ്സ്, സര്‍ജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത ഉക്രേനിയന്‍ ചിത്രം ഡോണ്‍ബാസ് എന്നിവയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. അന്തരിച്ച ചലച്ചിത്ര താരങ്ങളായ ശ്രീദേവി, കല്‍പന ലാജ്മി എന്നിവര്‍ക്കുള്ള ആദരമായി മോം, രുദാലി എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുള്ളതില്‍ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഖേലോ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സ്പോര്‍ട്സ് സിനിമകളില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 പ്രദര്‍ശിപ്പിച്ചു. മേള നവംബര്‍ 28ന് സമാപിക്കും.
Adjust Story Font
16