ഞാനൊരു നല്ല മനുഷ്യനാണെന്ന് ഹൃദയം കൊണ്ട് തിരിച്ചറിയുന്നതാണ് പ്രധാനം;സ്ത്രീകളോട് സണ്ണി ലിയോണ്‍
ഞാന്‍ ആരെന്ന് ആളുകള്‍ ചിന്തിക്കുന്നിടത്താണ് വിലയിരുത്തല്‍ തുടങ്ങുന്നത്.
ഞാനൊരു നല്ല മനുഷ്യ ജീവിയാണെന്ന് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിയുന്നതാണ് സുപ്രധാനമെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ‘ഞാന്‍ ആരെന്ന് ആളുകള്‍ ചിന്തിക്കുന്നിടത്താണ് വിലയിരുത്തല്‍ തുടങ്ങുന്നത്. ഇത് വളരെ എളുപ്പവുമാണ്’, സണ്ണി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രാഫ്റ്റ്‌സ്‌വില്ലയുടെ നേതൃത്വത്തില്‍ ജഡ്ജ് മീ നോട്ട് എന്ന ക്യാമ്പയിന്റെ ഭാഗമാണ് സണ്ണി വലുപ്പം, രൂപം, നിറം, തെരഞ്ഞെടുപ്പുകള്‍ എന്നിവയുടെ പേരില്‍ സ്ത്രീകളെ വിലയിരുത്തുകയും മുന്‍വിധികളോട് പ്രഖ്യാപനം നടത്തുന്നതിന് എതിരെയുമാണ് ഈ പ്രചരണം.
‘മറ്റൊരു വ്യക്തിയുടെ ചെരുപ്പില്‍ നടന്നെങ്കില്‍ മാത്രമെ ആ വ്യക്തിയുടെ പൂര്‍ണ്ണമായ കഥ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. വിലയിരുത്തലിന് മുകളില്‍ നില്‍ക്കാന്‍ എന്നെ സഹായിച്ചത് ഞാന്‍ എന്താണെന്ന ചിന്തയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണ്. എന്റെ പ്രവൃത്തി കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനും ശ്രമിക്കും.
മറ്റുള്ളവരുടെ വാക്കും നിലപാടും കേട്ട് സ്വയം വിലയിരുത്തുന്ന സ്ത്രീകളെ സ്വയം സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ് തങ്ങളുടെ പ്രചരണം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്രാഫ്റ്റ്‌സ്‌വില്ല സഹസ്ഥാപക മോണിക്കാ ഗുപ്ത വ്യക്തമാക്കി.
ये à¤à¥€ पà¥�ें- രംഗീലയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്
ये à¤à¥€ पà¥�ें- കേരളത്തിന് 1200 കിലോ അരിയും പരിപ്പുമെത്തിച്ച് സണ്ണി ലിയോണ്‍
ये à¤à¥€ पà¥�ें- സണ്ണി ലിയോണ്‍ കൊച്ചിയില്‍
Adjust Story Font
16