Quantcast

പൂമുത്തോള്‍ക്ക് പിന്നാലെ കരിനീലകണ്ണുമായി ജോസഫ്

കാര്‍ത്തികും അഖില ആനന്ദും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 5:20 AM GMT

പൂമുത്തോള്‍ക്ക് പിന്നാലെ കരിനീലകണ്ണുമായി ജോസഫ്
X

പ്രേക്ഷകരെ പ്രണയത്തില്‍ മുക്കിയ പൂമുത്തോളെ എന്ന ഗാനത്തിന് പിന്നാലെ ജോസഫിലെ പുതിയ പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. ‘കരിനീല കണ്ണുള്ള’ എന്ന തുടങ്ങുന്ന ഒരു പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തികും അഖില ആനന്ദും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. രഞ്ജിന്‍ രാജാണ് സംഗീതം. ഹരിനാരായണന്‍ ബി.കെയുടെതാണ് വരികള്‍.

എം.പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് ജോസഫിന്റെ നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ये भी पà¥�ें- എന്ത് ഭംഗിയാ ഈ പാട്ട് കാണാനും കേള്‍ക്കാനും!

TAGS :

Next Story