“ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല”; മോഹന്‍ലാലിനെതിരെ രേവതി
“മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. എങ്ങനെയാണ് ഇത്തരക്കാരെ പറഞ്ഞുമനസ്സിലാക്കുക?”
മീ ടൂ വെളിപ്പെടുത്തലുകള്‍ക്കെതിരായ മോഹന്‍ലാലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രേവതി. ട്വിറ്ററില്‍ മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെയാണ് രേവതി പ്രതികരിച്ചത്.
"മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. എങ്ങനെയാണ് ഇത്തരക്കാരില്‍ ഒരല്‍പം സംവേദനക്ഷമതയുണ്ടാക്കുക? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വാ ഗ്രഹത്തില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗികാതിക്രമം എന്താണെന്ന് അറിയില്ല, തുറന്നുപറച്ചില്‍ എന്തിനാണെന്ന് അറിയില്ല, ആ തുറന്നുപറച്ചില്‍ എന്തുമാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല", രേവതി ട്വീറ്റ് ചെയ്തു.
ये à¤à¥€ पà¥�ें- ‘അത് വെറുമൊരു താല്‍കാലിക പ്രതിഭാസം മാത്രം’ മീ ടൂവില്‍ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍
വളരെ കുറച്ച് കാലത്തെ ആയുസ്സ് മാത്രമുള്ള ഒരു താല്‍കാലിക പ്രതിഭാസം മാത്രമാണ് മീ ടൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയില്‍ പ്രശ്നങ്ങളൊന്നുമില്ല. മീ ടൂവിനെ ഒരു മൂവ്മെന്‍റായി കണക്കാക്കാന്‍ സാധിക്കില്ല. അത് വെറുമൊരു താല്‍കാലിക പ്രതിഭാസം മാത്രമാണെന്നും ഇന്നത്തെ കാലത്ത് അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ ദുബൈയില്‍ പറഞ്ഞു.
പുരുഷന്മാരും മീ ടൂ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരേണ്ടി വരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി താരസംഘടനയായ അമ്മ നടത്തുന്ന 'ഒന്നാണ് നമ്മള്‍' എന്ന പരിപാടിയുടെ ഭാഗമായി യു.എ.ഇയില്‍ എത്തിയതായിരുന്നു അദ്ദേഹം. ചൂഷണ രഹിത തൊഴിലിടത്തിനായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ പരാമര്‍ശം.
Adjust Story Font
16