ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തത്; ദീപികയുടെ കൈ പിടിച്ച് രണ്‍വീര്‍ പറഞ്ഞു
ദീപികയുടെ ജന്മനാടായ ബംഗളൂരുവിലെ ലീല പാലസിലായിരുന്നു വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.
സിനിമാ പ്രേമികള്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു രണ്‍വീര്‍-ദീപിക ജോഡികളുടെത്. ഇറ്റലിയില്‍ വച്ച് വളരെ രഹസ്യമായിട്ടാണ് വിവാഹം നടത്തിയതെങ്കിലും ശേഷം ഇന്ത്യയിലെത്തിയ നവദമ്പതികള്‍ സുഹൃത്തുക്കള്‍ക്കായി കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ച് വിവാഹ സല്‍ക്കാരം നടത്തിയിരുന്നു. ദീപികയുടെ ജന്മനാടായ ബംഗളൂരുവിലെ ലീല പാലസിലായിരുന്നു വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.
ചടങ്ങില്‍ വച്ച് രണ്‍വീര്‍ പറഞ്ഞ വാക്കുകള്‍ സദസിനൊപ്പം സോഷ്യല്‍ മീഡിയയുടെയും കയ്യടി നേടിയിരുന്നു. രണ്‍വീറിന്റെ സഹോദരി റിഥിക താരദമ്പതികള്‍ക്കായി മുംബൈയില്‍ ഒരുക്കിയ വിവാഹസത്കരാത്തിനിടെയാണ് സംഭവം. വിവാഹവിരുന്നിനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രണ്‍വീര്‍.
‘ലോകത്തില്‍ വെച്ചേറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്’ എന്നാണ് ദീപികയെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞത്. രണ്‍വീറിന്റെ വാക്കുകളെ ചെറുചിരിയോടെയാണ് ദീപിക സ്വീകരിച്ചത്. ഏതായാലും താരദമ്പതികളുടെ വിവാഹ സല്‍ക്കാര ചടങ്ങിലെ നൃത്തവും വരന്‍ രണ്‍വീറിന്റെ പ്രസംഗവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ये à¤à¥€ पà¥�ें- ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായി
ये à¤à¥€ पà¥�ें- ബോളിവുഡ് കാത്തിരുന്ന രണ്‍വീര്‍-ദീപിക താരവിവാഹം ഇന്ന്
Adjust Story Font
16