നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ദിലീപ് അതിഥി വേഷത്തിലെത്തും
അഡ്വ ബി .എ ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. അഡ്വ ബി .എ ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവാസ്തവം എന്നാണ് ചിത്രത്തിന്റെ പേര്.
Posted by Salim India on Sunday, November 25, 2018
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കും. നടന്‍ ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. നിലവില്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി ദിലീപ് വിദേശത്താണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്ന് സലിം ഇന്ത്യ അറിയിച്ചു. ഐഡിയല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ 10 കോടി ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളിലൊരാള്‍ ദിലീപാണ്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ദിലീപ് മാസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. സിനിമ ഷൂട്ടിങ്ങിനായി ഒന്നര മാസം ജര്‍മനിയില്‍ പോകണമെന്ന ആവശ്യത്തിന് കോടതി അനുമതി നല്‍കിയിരുന്നു.

ये à¤à¥€ पà¥�ें- വടക്കന്‍സെല്‍ഫിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി പ്രജിത്ത്; നായകന്‍ ദിലീപ്
ये à¤à¥€ पà¥�ें- ബാലന്‍ വക്കീലായി ദിലീപ്;ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു
Adjust Story Font
16