എ.ആര്‍ റഹ്മാനെ അതിശയിപ്പിച്ച ബേബി ചേച്ചിയെ ചിരഞ്ജീവി കണ്ടപ്പോള്‍
ചിരഞ്ജീവിയുടെ കടുത്ത ആരാധികയായ ബേബിയെ മെഗാസ്റ്റാറും ഭാര്യ സുരേഖയും അവരുടെ വീട്ടിലെത്തിയാണ് കണ്ടത്.

ഓര്‍മ്മയില്ലേ ബേബി ചേച്ചിയെ..മറക്കാനിടയില്ല..കാരണം ബേബി ചേച്ചിയുടെ മധുരമൂറുന്ന ശബ്ദത്തിലുള്ള പാട്ട് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നുണ്ട്. ശബ്ദ മാധുര്യം കൊണ്ട് സാക്ഷാല്‍ എ.ആര്‍ റഹ്മാനെ പോലും അതിശയിപ്പിച്ച ഗോദാവരി സ്വദേശിനി ബേബിയെ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.

ചിരഞ്ജീവിയുടെ കടുത്ത ആരാധികയായ ബേബിയെ മെഗാസ്റ്റാറും ഭാര്യ സുരേഖയും അവരുടെ വീട്ടിലെത്തിയാണ് കണ്ടത്. ചിരഞ്ജീവിയെ കണ്ട ബേബി വിശ്വസിക്കാനാവാതെ കരഞ്ഞുകൊണ്ടാണ് സ്വീകരിച്ചത്. ചിരഞ്ജീവിയുടെ ഭാര്യയാണ് താരത്തെ കാണാന്‍ അവസരമൊരുക്കിയത്. തന്റെ ഗ്രാമത്തില്‍ ചീരുവിനെ കാണുന്ന ആദ്യത്തെ സ്ത്രീ താനാണെന്ന് ബേബി പറഞ്ഞു. കൂടാതെ താരത്തിനും ഭാര്യക്ക് വേണ്ടി ഇഷ്ട ഗാനങ്ങള്‍ പാടാനും മറന്നില്ല.
കാതലന്‍ എന്ന തമിഴ് ചിത്രത്തന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഓ ചെലിയ എന്ന ഗാനമാണ് ബേബി പാടിയത്. തമിഴിലെ എന്നവളെ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പായ ഈ പാട്ട് എ.ആര്‍ റഹ്മാനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതിനു മുന്‍പ് തന്നെ ബേബിയുടെ പാട്ട് വൈറലായിരുന്നു. ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. സംഗീത സംവിധായകന്‍ രഘു തന്റെ ചിത്രത്തില്‍ ബേബിക്ക് പാടാന്‍ അവസരം നല്‍കിയിട്ടുണ്ട്. അതുപോലെ സംഗീത സംവിധായകന്‍ കോടിയുടെ മ്യൂസിക് ഷോയുടെ ഭാഗമാകാനും ബേബിക്ക് അവസരം ലഭിച്ചു.
ये à¤à¥€ पà¥�ें- എന്നവളെ പാട്ടിന്റെ തെലുങ്ക് പാടി റഹ്മാനെ പോലും അതിശയിപ്പിച്ച ഗായിക
Adjust Story Font
16